SignIn
Kerala Kaumudi Online
Saturday, 27 April 2024 1.52 AM IST

മാനസികാരോഗ്യ കേന്ദ്രത്തിലെ ഫാർമസിയിൽ കൂടുതൽ കൗണ്ടറുകൾ സ്ഥാപിക്കും

kaumudi

തൃശൂർ: മാനസികാരോഗ്യ കേന്ദ്രത്തിലെ ഫാർമസിയിൽ കൂടുതൽ സൗകര്യം ഉടൻ ഏർപ്പെടുത്തണമെന്ന ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശത്തെ തുടർന്ന് കൗണ്ടറുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനം. ഇതിനായി എസ്റ്റിമേറ്റ് തയ്യാറാക്കിയെന്നും അടുത്ത ദിവസങ്ങളിൽ നിർമ്മാണം തുടങ്ങുമെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

ഡോക്ടറെ കണ്ടശേഷം മരുന്ന് വാങ്ങാൻ മണിക്കൂറുകൾ കാത്തുനിൽക്കേണ്ട ദയനീയാവസ്ഥ കേരളകൗമുദി പുറത്തുകൊണ്ടുവന്നിരുന്നു. തുടർന്നാണ് ജില്ലാ മെഡിക്കൽ ഓഫീസർ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ നിർദ്ദേശം നൽകിയത്. അതേസമയം നടപടികൾക്ക് വേഗം പോരെന്നും ആക്ഷേപമുണ്ട്.

ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ ഒ.പി കഴിഞ്ഞ് ഡോക്ടർമാർ പോയിട്ട് രണ്ടരയായിട്ടും മരുന്ന് ലഭിക്കാതെ കാത്തുനിൽക്കുന്നവരുടെ നീണ്ട നിരയായിരുന്നു. ആറു പേർ ജോലി ചെയ്യുന്ന ഫാർമസിയിലാണ് ഒരു കൗണ്ടറിലൂടെ മാത്രം മരുന്ന് നൽകുന്നത്. പലപ്പോഴും മരുന്ന് വാങ്ങാനെത്തുന്നവരോട് മോശം പെരുമാറ്റം ഉണ്ടാകുന്നുവെന്നും ആരോപണമുണ്ട്.

സൗകര്യമുണ്ട്, പക്ഷെ നോ എൻട്രി

ആർദ്രം മിഷൻ പദ്ധതിപ്രകാരം മരുന്ന് വാങ്ങാനെത്തുന്നവരെ ഫാർമസിക്കുള്ളിലേക്ക് ടോക്കൺ പ്രകാരം കടത്തിവിടണമെന്ന നിർദ്ദേശം അനുസരിച്ചായിരുന്നു ഫാർമസി നവീകരിച്ചത്. എന്നാൽ കൊവിഡ് നിയന്ത്രങ്ങളെത്തുടർന്ന് അകത്തേക്ക് പ്രവേശിപ്പിക്കാതെ കൗണ്ടർ തുറക്കുകയായിരുന്നു. കൊവിഡ്കാലത്തിന്ശേഷം ഫാർമസിപൂർവസ്ഥിതിയിലേക്ക് കൊണ്ടുവരാൻ അധികൃതർ തുനിഞ്ഞില്ല. ഇപ്പോഴത്തെ തിരക്ക് നിയന്ത്രിക്കുന്നതിന് കൗണ്ടർ സംവിധാനമാണ് നല്ലതെന്നാണ് സൂപ്രണ്ടിന്റെ വിശദീകരണം. ഓരോരുത്തർക്കും പത്തിലേറെ മരുന്നുകൾ ഉണ്ടാകുമെന്നും ഉള്ളിലേക്ക് പ്രവേശിപ്പിച്ച് മരുന്ന് നൽകുന്നത് പ്രായോഗികമല്ലെന്നും പറയുന്നു.

മന്ത്രിക്ക് പരാതി നൽകും

ആശുപത്രിയിൽ മികച്ച രീതിയിൽ ഫാർമസി നിർമ്മിച്ചിട്ടും ഗുണം ലഭിക്കിക്കുന്നില്ലെന്ന് പറഞ്ഞ് ആരോഗ്യ മന്ത്രിക്കും ആരോഗ്യ വകുപ്പ് ഡയറക്ടർക്കറും പരാതി നൽകാനൊരുങ്ങുകയാണ് രോഗികളുടെ ബന്ധുക്കൾ. മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നും ജില്ലയുടെ അതിർത്തി പ്രദേശങ്ങളിൽ നിന്നടക്ക രോഗികളുമായി എത്തുന്ന നൂറുക്കണക്കിന് പേരാണ് ദിവസവും ഇവിടെ എത്തുന്നത്.

കൗണ്ടറുകൾ സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. എതാനും ദിവസങ്ങൾക്കകം കൗണ്ടർ നിർമ്മാണം ആരംഭിക്കും. എസ്റ്റിമേറ്റ് തയ്യാറാക്കി കഴിഞ്ഞു.
- രേഖ, മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.