ചവറ: പന്മന ഗ്രാമ പഞ്ചായത്തിൽ ആട് ഗ്രാമം വനിതാ പദ്ധതിക്ക് തുടക്കമായി. വൈസ് പ്രസിഡന്റ് മാമൂലയിൽ സേതുക്കുട്ടൻ അദ്ധ്യക്ഷനായ ചടങ്ങിൽ പ്രസിഡന്റ് ഷമി പദ്ധതി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ കൊച്ചറ്റയിൽ റഷീന, ജോർജ്ജ് ചാക്കോ , സുകന്യ, ലിൻസി ലിയോൺ, ഷീല, അമ്പിളി , അൻസർ, ഷംനാ റാഫി , ഡോ. ലാലി എന്നിവർ സംസാരിച്ചു. 2022-23 സാമ്പത്തിക വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 11.52 ലക്ഷം രൂപ ചെലവഴിച്ച് 128 പേർക്ക് വേണ്ടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി ഫണ്ടിലെ പകുതി ഗുണാഭോക്തൃ വിഹിതമായി ഈടാക്കും. പഞ്ചായത്തിലെ ഒരു വാർഡിൽ 5 ഗുണഭോക്താക്കാളെയാണ് തിരഞ്ഞെടുത്ത് ആടുകളെ വിതരണം ചെയ്തത്. ഒരു ഗുണഭോക്താവിൽ നിന്ന് 4500 രൂപ ഇടാക്കും. 700 രൂപ ഇൻഷ്വറൻസും ചേർത്ത് 5200 രൂപയാണ് ഇടാക്കിയത്. ഗ്രാമീണ വനിതകളുടെ സ്വയംതൊഴിൽ പുനരുദ്ധാരണത്തിനും വരുമാന മാർഗം വർദ്ധിപ്പിക്കുന്നതിനുമായാണ് വനിതാ ഘടകപദ്ധതിയിൽ ഉൾപ്പെടുത്തി ഈപദ്ധതി നടപ്പിലാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |