SignIn
Kerala Kaumudi Online
Thursday, 19 September 2024 1.23 AM IST

ഇതാണ് സീമ ജി നായർ നടി മായയ്‌ക്കൊരുക്കിയ വീട്; വാടക വീട്ടിൽ നിന്ന് സ്വന്തം വീട്ടിലെത്തിയപ്പോഴുള്ള വിശേഷങ്ങൾ പങ്കുവച്ച് നടി

Increase Font Size Decrease Font Size Print Page

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് മായ കൃഷ്ണ. കോമഡി പരിപാടികളിലും മറ്റും സ്ഥിരം സാന്നിദ്ധ്യമാണ് മായ. മുപ്പത്തിയഞ്ച് വർഷത്തോളം വാടക വീട്ടിലായിരുന്ന നടി അടുത്തിടെയാണ് 'ശ്രീ വിജയ സീമ' എന്ന സ്വന്തം വീട്ടിലേക്ക് താമസം മാറിയത്.

maya

സീമ ജി നായരാണ് നടിയ്ക്ക് വീടുണ്ടാക്കാൻ സഹായം നൽകിയത്. കൗമുദി ടിവിയിലെ ഡേ വിത്ത് എ സ്റ്റാറിലൂടെ മായ കൃഷ്ണ തന്റെ വിശേഷങ്ങൾ പങ്കുവയ്‌ക്കുന്നു. 'വീടിന്റെ പെയിന്റ് മുതൽ കർട്ടൻ വരെ സീമ ചേച്ചിയാണ്. വിജയകുമാരി ചേച്ചി ഗസ്റ്റായി കോമഡി സ്റ്റാർസിൽ വരാറുണ്ട്. അവരുമായി എനിക്ക് പരിചയമുണ്ട്. വാടക വീട്ടിലാണ് താമസമെന്നൊക്കെ അവരോട് പറഞ്ഞിരുന്നു. ചേച്ചി ഇത് സീമ ചേച്ചിയോട് പറയുമെന്നൊന്നും അറിയില്ലായിരുന്നു. മൂന്നാല് മാസം കഴിഞ്ഞ് വിജയകുമാരി ചേച്ചി എന്നെ വിളിച്ചിട്ട് സീമ ചേച്ചിയോട് പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു.അങ്ങനെ വീടായി.

ഞാൻ വാടകയ്ക്ക് താമസിച്ചപ്പോൾ ചായയും കാപ്പിയൊക്കെ കുടിച്ചിരുന്നു. ഇപ്പോൾ സ്വന്തം വീട്ടിലായതിന് ശേഷം ഡയറ്റിലാണ്. രാവിലെ ജ്യൂസാണ്. ഫ്രൂട്ടിയൊക്കെയാണ്. കാരണം ഗ്യാസ് കണക്ഷൻ കിട്ടിയിട്ടില്ല. ഗ്യാസ് കണക്ഷൻ കിട്ടണമെങ്കിൽ പഞ്ചായത്തിൽ നിന്ന് നമ്പർ തരുമെന്ന് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: DAY WITH A STAR, SEEMA G NAIR, MAYA KRISHNAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.