SignIn
Kerala Kaumudi Online
Friday, 26 April 2024 11.07 PM IST

സുഹൃത്തിന്റെ ഭാര്യയുടെ നഗ്നചിത്രങ്ങൾ സമൂഹമാദ്ധ്യമം വഴി പ്രചരിപ്പിച്ചു; വീട്ടമ്മയുടെ പരാതിയിൽ പ്രതികൾ പിടിയിൽ

culprits

ആലപ്പുഴ: വള്ളിക്കുന്നം സ്വദേശിയായ വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ കരസ്ഥമാക്കി സമൂഹമാദ്ധ്യമം വഴി പ്രചരിപ്പിച്ച യുവാക്കൾ പിടിയിൽ. കേസിലെ ഒന്നും രണ്ടും പ്രതികളായ ചങ്ങനാശ്ശേരി കങ്ങഴ മുടന്താനം മണിയൻകുളം വീട്ടിൽ സിയാദ് (35), ഇയാളുടെ കൂട്ടുകാരനും അയൽവാസിയുമായ പദലിൽ അബ്ദുൾ സലാം (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒന്നാ പ്രതിയായ സിയാദിന്റെ സുഹൃത്താണ് പരാതിക്കാരിയുടെ ഭർത്താവ്. ഭർത്താവുമായുള്ള സുഹൃത്ത്ബന്ധം മുതലെടുത്താണ് ഇയാൾ വീട്ടമ്മയുമായി അടുപ്പത്തിലായത്.

പ്രതികളും വീട്ടമ്മയുടെ ഭർത്താവും തമ്മിലുള്ള ബന്ധത്തിൽ തർക്കങ്ങൾ ഉടലെടുക്കുകയും ഇവ‌ർ തമ്മിൽ തെറ്റിപ്പിരിയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികൾ പ്രതികാര നടപടിയെന്നോണം വീട്ടമ്മയുടെ നഗ്നദൃശ്യങ്ങൾ സാമൂഹമാദ്ധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകൾ വഴി പ്രചരിപ്പിച്ചത്. സംഭവത്തിൽ വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിൽ വീട്ടമ്മ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് സിയാദ്, സലാം എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതികൾക്ക് ജാമ്യം അനുവദിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, KOTTYAM, ALAPPUZA, NUDE PICS, SOCIAL, MEDIA, SHARED, FAKE, PROFILE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.