ചെങ്ങന്നൂർ : എസ്.എൻ.ഡി.പിയോഗം ചെങ്ങന്നൂർ യൂണിയന്റെയും എറണാകുളം മുക്തിഭവൻ കൗൺസലിംഗ് സെന്ററിന്റെയും സഹകരണത്തോടെ നടത്തുന്ന വിവാഹപൂർവ കൗൺസലിംഗ് ക്ലാസുകൾ തുടങ്ങി. യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്.വിജയൻ ഉദ്ഘാടനം നിർവഹിച്ചു. ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷനായിരുന്നു. വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഐഷാ പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് ശ്രീകുമാരി, സെക്രട്ടറി റീനാഅനിൽ എന്നിവർ പ്രസംഗിച്ചു. ക്ലാസ് ഇന്ന് വൈകിട്ട് 4ന് സമാപിക്കും. സർട്ടിഫിക്കറ്റുകൾ യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |