SignIn
Kerala Kaumudi Online
Friday, 26 April 2024 3.01 PM IST

അയൽക്കൂട്ട സംഗമം പോസ്റ്റർ പ്രകാശനം

poster-prakashanam

തിരുവനന്തപുരം: കുടുംബശ്രീയുടെ 25-ാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള അയൽക്കൂട്ട സംഗമത്തിന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനവും പോസ്റ്റർ പ്രകാശനനവും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാർ നിർവഹിച്ചു. 26 മുതൽ മേയ് 17വരെ നീണ്ടുനിൽക്കുന്ന അയൽക്കൂട്ട സംഗമങ്ങൾക്ക് 'ചുവട് 2023 അയൽക്കൂട്ട സംഗമം" എന്നാണ് പേരിട്ടിരിക്കുന്നത്. വ്യത്യസ്തങ്ങളായ പരിപാടികളാണ് സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കുടുംബശ്രീ ഒരുക്കിയിരിക്കുന്നത്. ജി​ല്ലാപഞ്ചായത്ത് ഹാളി​ൽ നടന്ന ചടങ്ങി​ൽ കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ ഡോ.ബി.നജീബ്, എ.ഡി.എം.സിമാരായ ശ്രീലത, അനീഷ, വഹീദ, ജില്ലയിലെ ചെയർപേഴ്സൺമാർ ഉൾപ്പടെയുള്ളവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POSTER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.