കോട്ടയം . കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ച ഡിഗ്രി, പോസ്റ്റ് ഗ്രാജുവേഷൻ, പ്രൊഫഷണൽ ഡിഗ്രി, പ്രൊഫഷണൽ പി ജി., ഐ ടി ഐ, ടി ടി സി., പോളിടെക്നിക്ക്, ജനറൽ നഴ്സിംഗ്, ബി എഡ്, മെഡിക്കൽ ഡിപ്ലോമ പരീക്ഷയിൽ ഉന്നത വിജയം നേടിയവരുടെ മാതാപിതാക്കൾക്ക് അപേക്ഷിക്കാം. അപേക്ഷാഫോം ബോർഡിന്റെ വെബ്സൈറ്റായ www.agriworkersfund.org ലഭ്യമാണ്. 31നകം അപേക്ഷിക്കണം.2022 ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെ ലഭ്യമായ റിസൾട്ടുകളാണ് അപേക്ഷയുടെ അടിസ്ഥാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |