തൃക്കാക്കര: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സനിതാ റഹീം വിജയിച്ചു. വരണാധികാരിയും കളക്ടറുമായ ഡോ. രേണുരാജിന്റെ സാന്നിദ്ധ്യത്തിലായിരുന്നു തിരഞ്ഞെടുപ്പ്. ആകെ പോൾ ചെയ്ത 24 വോട്ടുകളിൽ 14 വോട്ടുകളും സനിതാ റഹീം നേടി.
എതിർസ്ഥാനാർത്ഥിയായ ശാരദാ മോഹന് 9 വോട്ടുകൾ ലഭിച്ചു. ഒരു വോട്ട് അസാധുവായി. ജില്ലാ പഞ്ചായത്തിലെ കീഴ്മാട് വാർഡിലെ ജനപ്രതിനിധിയാണ് സനിതാ റഹീം. തിരഞ്ഞെടുപ്പിനുശേഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടർ (ഇൻ-ചാർജ്) ബി.അനിൽകുമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ജി.പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |