അഭിനയത്തിലും സംവിധാനത്തിലും പൃഥ്വിരാജ് തിളങ്ങുമ്പോൾ നിർമ്മാണ രംഗത്ത് സജീവമാണ് സുപ്രിയ മേനോൻ. സമൂഹ മാദ്ധ്യമത്തിൽ സജീവമായ സുപ്രിയ പങ്കുവച്ച സെൽഫി ചിത്രം ശ്രദ്ധേയമാകുന്നു. സ്വീറ്റ് കപ്പിൾസ് എന്നാണ് ചിത്രത്തിന് ആരാധകരുടെ കമന്റ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ പേരും സെൽഫി എന്നാണ്. ചിത്രത്തിന്റെ ട്രെയിലർ ഇന്നലെ പുറത്തിറങ്ങി.
അക്ഷയ് കുമാർ, ഇമ്രാൻ ഹാഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാള ചിത്രം ഡ്രൈവിംഗ് ലൈൻസിന്റെ റീമേക്കാണ് സെൽഫി. അതേസമയം ഷാജി കൈലാസ് സംവിധാനം ചെയ്ത കാപ്പ ആണ് അവസാനം പ്രേക്ഷകർക്ക് മുൻപിൽ എത്തിയ പൃഥ്വിരാജ് ചിത്രം. കടുവയുടെ വിജയത്തിനുശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒരുമിച്ച ചിത്രം കൂടിയായിരുന്നു. വിലായത്ത് ബുദ്ധ, ആടുജീവിതം എന്നീ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളാണ് വരാൻ പോകുന്നത്. മോഹൻലാലും പൃഥ്വിരാജും ഒരുമിക്കുന്ന എമ്പുരാൻ ഇൗവർഷം മദ്ധ്യത്തോടെ ചിത്രീകരണം ആരംഭിക്കും. ടൈസൺ എന്ന പാൻ ഇന്ത്യൻ ചിത്രവും പൃഥ്വിരാജ് സംവിധാനം ചെയ്യുന്നുണ്ട്. മുരളിഗോപി ആണ് എമ്പുരാന്റെയും ടൈസണിന്റെയും രചന നിർവഹിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |