കൊച്ചി: ചുമട്ടുതൊഴിലാളി നിയമത്തിൽ കാലോചിതമായ മാറ്റങ്ങൾ വരുത്താനും തൊഴിൽ നിഷേധത്തിനും കോടതികളുടെ അന്യായമായ ഇടപെടലുകളിൽ നിന്ന് രക്ഷനേടാനാവശ്യമായ നിയമഭേദഗതി വരുത്തണമെന്നും പെൻഷൻ അനുവദിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്നും ചുമട്ടുമേഖലയിൽ ഇ.എസ്.ഐ നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് കേരള സംസ്ഥാന ഹെഡ്ലോഡ് വർക്കേഴ്സ് ഫെഡറേഷന്റെ നേതൃത്വ ത്തിൽ സംസ്ഥാനത്തെ 13 ജില്ലാ കളക്ടറേറ്റുകളിലേക്കും തിരുവനന്തപുരത്ത് തൊഴിൽഭവനിലേക്കും ജില്ലാകമ്മിറ്റികളുടെ നേതൃത്വത്തിൽ നാളെ മാർച്ചും ധർണയും നടത്തും. എറണാകുളം ജില്ലാചുമട്ടുതൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ ജില്ലാ കലക്ടറേറ്റിലേക്കും മാർച്ചും ധർണയുമുണ്ടാകും. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |