കൊച്ചി: റിപ്പബ്ളിക് ദിനത്തിൽ യാത്രക്കാർക്കായി ഇളവുകളുമായി കൊച്ചി മെട്രോ. അന്ന് ഏറ്റവുംകൂടിയ ടിക്കറ്റ് നിരക്ക് 30 രൂപയായിരിക്കും. മിനിമം ടിക്കറ്റ് നിരക്ക് പത്ത് രൂപ.
രാവിലെ ആറ് മുതൽ എട്ടുവരെയും വൈകിട്ട് 9 മുതൽ 11 വരെയുമുള്ള 50 ശതമാനം ഇളവ് തുടരും. റിപ്പബ്ലിക് ദിനത്തിലെ പ്രത്യേകനിരക്കിനും ഈ സമയങ്ങളിൽ 50 ശതമാനം ഇളവുണ്ട്. ആലുവ മുതൽ എസ്.എൻ ജംഗ്ഷൻ വരെ രാവിലെ ആറ് മുതൽ എട്ട് വരെയും വൈകിട്ട് 9 മുതൽ 11 വരെയും 15 രൂപയ്ക്ക് യാത്ര ചെയ്യാം. ജനുവരി 26ന് പുതുതായി കൊച്ചി വൺ കാർഡ് വാങ്ങുന്നവർക്ക് കാർഡ് നിരക്കും വാർഷിക ഫീസും ഉൾപ്പെടെ 225രൂപ കാഷ്ബാക്ക് ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |