കുന്ദമംഗലം: തൊഴിലുറപ്പ് തൊഴിലാളികളുടെ വെട്ടികുറച്ച വേതനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എൻ.ആർ.ഇ.ജി
വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ കക്കോടി, കുന്ദമംഗലം ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന മാർച്ച് ജില്ലാ സെക്രട്ടറി കെ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ ട്രഷറർ പി.പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.സുജാത, ഏരിയ സെക്രട്ടറി
വി.ബാബു കക്കോടി ,ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ശിവദാസൻ നായർ, ഗ്രാമപഞ്ചായത്ത് അംഗം കെ.സുരേഷ് ബാബു, മാലതി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |