തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്കായി നിയമസഭാ സമ്മേളനം ഇനി ഫെബ്രുവരി ഒന്നിനേ പുനരാരംഭിക്കൂ. ഒന്നിനും രണ്ടിനുമായി രണ്ട് ദിവസമാക്കി നന്ദിപ്രമേയ ചർച്ച ചുരുക്കി. ഇന്നലെ ഗവർണറുടെ നയപ്രഖ്യാപനം അവസാനിച്ച ശേഷം നാളെ വീണ്ടും ചേർന്ന് നന്ദിപ്രമേയ ചർച്ചയ്ക്ക് തുടക്കമിടാനായിരുന്നു ധാരണ. ഇന്നലെ സഭാസമ്മേളനം തുടങ്ങുന്നതിന് മുമ്പായി സ്പീക്കർ എ.എൻ. ഷംസീർ കക്ഷിനേതാക്കളുമായി കൂടിയാലോചിച്ചപ്പോഴാണ് നാളത്തെ സമ്മേളനം ഒഴിവാക്കുന്നതിൽ ധാരണയായത്. റിപ്പബ്ലിക് ദിനമായ 26ന് അവധിയായതിനാൽ 25ന്റെ സഭാസമ്മേളനം ഒഴിവാക്കണമെന്ന ആവശ്യം പ്രതിപക്ഷ അംഗങ്ങളുൾപ്പെടെ ഉന്നയിച്ചിരുന്നു.
30, 31 തീയതികളിൽ ഭാരത് ജോഡോയാത്രയുടെ സമാപനവുമായി ബന്ധപ്പെട്ട് അവധി വേണമെന്ന് കോൺഗ്രസ് അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഫെബ്രുവരി മൂന്നിനാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബഡ്ജറ്റ് അവതരിപ്പിക്കുക. ആറ് മുതൽ എട്ട് വരെ ബഡ്ജറ്റിന്മേലുള്ള പൊതുചർച്ച നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |