കുന്നത്തൂർ : എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന തലത്തിൽ നൽകിവരുന്ന ജി.കാർത്തികേയൻ സ്മാരക അദ്ധ്യാപക അവാർഡ് ശൂരനാട് രാധാകൃഷ്ണന് സമ്മാനിച്ചു.പാലക്കാട് നടന്ന സംഘടനയുടെ സംസ്ഥാന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് അവാർഡ് സമ്മാനിച്ചത്. അദ്ധ്യാപന, സാമൂഹ്യ, സാംസ്കാരിക,പാരിസ്ഥിതിക രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന അദ്ധ്യാപകർക്കാണ് പുരസ്കാരം നൽകി വരുന്നത്. ആലപ്പുഴ താമരക്കുളം വി.വി.എച്ച്.എസ്.എസിലെ അദ്ധ്യാപകനാണ് ശൂരനാട് രാധാകൃഷ്ണൻ. സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ സംസ്ഥാന കോ-ഓർഡിനേറ്റർ കൂടിയാണ് ഇദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |