SignIn
Kerala Kaumudi Online
Friday, 26 April 2024 9.53 AM IST

വള്ളത്തോളിന്റെ കൊച്ചു സീത ഇന്ന് കൂത്തമ്പലത്തിൽ

1

വടക്കാഞ്ചേരി : വള്ളത്തോളിന്റെ കൊച്ചുസീതയെന്ന കവിതയെ ആസ്പദമാക്കി ചിട്ടപ്പെടുത്തിയ "ഞാൻ ഉടൽ മനസ് " എന്ന നാടക നൃത്താവിഷ്‌കാരം കലാമണ്ഡലം കൂത്തമ്പലത്തിൽ അരങ്ങേറും. കലാമണ്ഡലത്തിലെ നിള ഫെസ്റ്റിവലിൽ കലാകാരി ഗായത്രി പത്മനാഭനാണ് ഏറെ വ്യത്യസ്തമായ കലാരൂപം കാണികൾക്ക് മുന്നിലെത്തിക്കുക.
സ്ത്രീകളെ കുറിച്ചും സ്ത്രീകൾക്ക് പറയാനുള്ളതും തുറന്നുകാട്ടുന്നതാണ് ഞാൻ ഉടൽ മനസ് എന്ന നാടകം. നാടക രംഗം അടക്കിവാണിരുന്ന കലാനിലയം കൃഷ്ണൻ നായർ ഫൗണ്ടേഷനാണ് നാടകം ജനങ്ങൾക്ക് മുന്നിലെത്തിക്കുക. സുരേഷ് സ്ത്രീസ്തയുടേതാണ് രചന. മനോജ് നാരായണനാണ് സംവിധാനം. കോട്ടയ്ക്കൽ മധുവാണ് സംഗീതം. നടൻ വിനീത്, ഗോപികാവർമ്മ എന്നിവരുടെ കീഴിൽ നൃത്തം അഭ്യസിച്ചിട്ടുള്ളയാളാണ് ഗായത്രി പത്മനാഭൻ. വള്ളത്തോളിന്റെ കൊച്ചുസീതയെന്ന കവിത, നാടക നൃത്ത രൂപത്തിൽ ആദ്യമായാണ് കലാമണ്ഡലം കൂത്തമ്പലത്തിൽ അരങ്ങേറുന്നത്. നാടകത്തിൽ ആദ്യാവസാനം വരെ നിറഞ്ഞു നിൽക്കുകയാണ് ഗായത്രി പത്മനാഭൻ. നിളയുടെ തീരത്ത് വള്ളത്തോളിന്റെ മണ്ണിൽ ഇത്തരത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്ന് ഗായത്രി പത്മനാഭൻ പറഞ്ഞു. വടക്കാഞ്ചേരി വടക്കൂട്ട് തറവാട്ടിലാണ് ഗായത്രി പത്മനാഭന്റെ നാടകപ്പുര.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, VALLATHOL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.