തിരുവനന്തപുരം: കേന്ദ്ര ഔദ്യോഗികഭാഷാ വകുപ്പിന്റെ മേഖലാസമ്മേളനവും അവാർഡ് ദാനവും 27ന് ടാഗോർ തീയേറ്ററിൽ നടത്തും.രാവിലെ 9.30ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.കേന്ദ്രമന്ത്രി അജയ് മിശ്ര അദ്ധ്യക്ഷത വഹിക്കും.
ഔദ്യോഗിക ഭാഷയിൽ മികച്ച പ്രവർത്തനം നടത്തുന്ന കേന്ദ്രഗവണ്മെന്റ് ഓഫീസുകൾക്കും ബാങ്കുകൾക്കും സ്ഥാപനങ്ങൾക്കും അവാർഡുകൾ നൽകും.ടൗൺ ഔദ്യോഗിക ഭാഷാനിർവഹണ സമിതികൾ സമർപ്പിക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അവാർഡുകൾ നിശ്ചയിക്കുകയെന്ന് ജോയന്റ് സെക്രട്ടറി മീനാക്ഷി ജോളി വാർത്താസമ്മേളനത്തിൽ പറഞ്ഞു.ഔദ്യോഗിക ഭാഷയുടെ പ്രചാരണത്തിനായുള്ള നാല് മേഖലാ സമ്മേളനങ്ങളിൽ ഈ വർഷത്തെ രണ്ടെണ്ണം അമൃത്സറിലും ഭുവനേശ്വറിലും നടന്നു.മൂന്നാമത്തെ സമ്മേളനത്തിനാണ് തിരുവനന്തപുരത്ത് വേദിയൊരുങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |