വീടിന്റെയും സ്ഥലത്തിന്റെയും ശാസ്‌ത്രമാണ് വാസ്‌തുവിലൂടെ കുറിക്കുന്നത്. ഇന്ത്യയിൽ മാത്രമല്ല പല രാജ്യങ്ങളിലും ഇതിന് സമാനമായ ശാസ്‌ത്ര രീതികൾ നിലവിലുണ്ട് ചൈനയിലെ ഫെങ്‌ഷുയി പോലെ. ഇത്തരം വിശ്വാസങ്ങൾ കൃത്യമായി പാലിക്കുന്നത് നല്ല കുടുംബജീവിതത്തിന് സഹായിക്കുമെന്നാണ് വിദഗ്ദ്ധാഭിപ്രായം. വീടിൽ കൃത്യമായി പോസിറ്റീവ് എനർജി നിറയ്‌ക്കാൻ കയറി വരുന്ന വാതിൽ മുതൽ പല കാര്യങ്ങളും ശ്രദ്ധിക്കാനുണ്ട്.
വീടിന്റെ പ്രവേശന വാതിൽ വടക്ക് ദിക്കിലേക്കാകുന്നതാണ് നല്ലത്. അതല്ലെങ്കിൽ വടക്ക്-കിഴക്ക് ദിക്കിലാക്കുന്നതും നല്ലതാണ്. അതായത് വാതിലിലൂടെ പുറത്തിറങ്ങുന്നയാൾ ഈ ദിക്കിലേക്കാകണം ഇറങ്ങേണ്ടത്. വീടിന് മുന്നിൽ ജലധാര പല വലിയ വീടുകളിലും കാണാം. ഇത് നന്നല്ല. മാത്രമല്ല വീടിന് മുൻവശം എപ്പോഴും ലളിതവുമായിരിക്കണം. ചെരുപ്പ് അഴിച്ചിട്ടാണ് നാമെല്ലാം വീട്ടിലേക്ക് കയറുക. എന്നാൽ ചെരുപ്പ് ഇടുന്ന സ്‌റ്റാന്റ് വീടിന് മുന്നിൽ വയ്‌ക്കരുത്. വീടിന്റെ വാതിലിലൂടെ നന്നായി പ്രകാശവും വായുവും അകത്ത് കടക്കണം. മാത്രമല്ല ഇവിടം കറുപ്പ് പോലെയുളള നിറം നൽകരുത്.
വീട്ടിലെ വാതിൽ പോലെ തന്നെ പ്രധാനമാണ് വീട്ടുടമകളായ ദമ്പതികൾക്കുളള കിടപ്പുമുറിയും. ഈ മുറിയിലെ ചുമരിലും കറുപ്പ് നിറം പാടില്ല. തെക്ക് പടിഞ്ഞാറ് ദിക്കിലാണ് കിടപ്പുമുറി വേണ്ടത്. തെക്ക് കിഴക്ക് ദിക്കിൽ പാടില്ല. ഇത് ദമ്പതികൾ തമ്മിൽ കലഹമുണ്ടാക്കും. ഈ മുറിയിലെ തെക്ക് പടിഞ്ഞാറ് മൂലയിൽ വേണം കിടക്കാൻ വിനിയോഗിക്കേണ്ടത്.
മുറിയിൽ ശാന്തതയുളവാക്കുന്ന നിറങ്ങൾ നൽകുക. ഉറക്കത്തിന് സഹായിക്കുന്ന മനോഹരമായ നിറങ്ങൾ ഇവിടെ ഉപയോഗിക്കുക. മുറിയിൽ കിടക്കയുടെ അഭിമുഖമായി കണ്ണാടിയോ ടിവി പോലുളളവയോ ഒഴിവാക്കുക. ഇവ നെഗറ്റീവ് എനർജി പ്രസരിപ്പിക്കുന്നതിനാലാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |