കാലിഫോർണിയ : മികച്ച ഒറിജിനൽ സോംഗിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയ ‘നാട്ടു... നാട്ടു..."എന്ന ഗാനം 95-ാമത് ഓസ്കാർ നോമിനേഷനിലും അതേവിഭാഗത്തിൽ ഇടം നേടി. രാജമൗലി ചിത്രം ആർ.ആർ.ആറിലെ ചന്ദ്രബോസ് രചിച്ച് കീരവാണി സംഗീതം നൽകിയ ഗാനമാണ് നാട്ടു...നാട്ടു. ആർ.ആർ.ആറിന് മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള നോമിനേഷൻ കിട്ടിയില്ല. ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ ഇന്ത്യൻ ചിത്രം 'ദി എലിഫന്റ് വിസ്പെറേഴ്സ്" ഇടംനേടി. 'ചെല്ലോ ഷോ" തഴയപ്പെട്ടു. 'ഓൾ ക്വയറ്റ് ഒാൺ ദ വെസ്റ്റേൺ ഫ്രണ്ട്", എവരിതിംഗ് എവരിവെയർ ഓൾ അറ്റ് വൺസ്, ദ ബാൻഷീസ് ഒഫ് ഇനിഷെറിൻ എന്നിവയാണ് ഏറ്റവും കൂടുതൽ നോമിനേഷനുകൾ നേടിയ സിനിമകൾ. മാർച്ച് 12നാണ് ഓസ്കാർ പ്രഖ്യാപനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |