തിരുവനന്തപുരം: കണ്ണൂരിൽ പ്രവർത്തിക്കുന്ന അർബൻ നിധി ലിമിറ്റഡ് എന്ന സ്വകാര്യധനകാര്യ സ്ഥാപനം നിക്ഷേപകരെ വഞ്ചിച്ചെന്ന പരാതികൾ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കും. ഇതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ഉത്തരവിറക്കി. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ണൂർ റേഞ്ച് എസ്.പി എം.പ്രദീപ് കുമാറിനാണ് മേൽനോട്ടച്ചുമതല. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ണൂർ & കാസർകോട് യൂണിറ്റ് ഡിവൈ.എസ്.പി ടി. മധുസൂദനൻ നായരാണ് അന്വേഷണ ഉദ്യോഗസ്ഥൻ. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലെ ഇൻസ്പെക്ടർമാരായ ജി.ഗോപകുമാർ, എം.സജിത്ത്, ആർ.രാജേഷ് എന്നിവർ അംഗങ്ങളായിരിക്കും. കണ്ണൂർ സിറ്റി ടൗൺ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 23 ക്രൈം കേസുകളും ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |