SignIn
Kerala Kaumudi Online
Friday, 26 April 2024 11.17 PM IST

കോഴിമുട്ട കള്ളന്മാർ പിടിയിൽ

1

കോഴിക്കോട്: തമിഴ്നാട്ടിൽ നിന്നും മൊത്തക്കച്ചവടത്തിനായി എത്തിച്ച കോഴിമുട്ടകളും ഗുഡ്സ് ഓട്ടോറിക്ഷയും മോഷ്ടിച്ച പ്രതികൾ പിടിയിൽ. വെസ്റ്റ്ഹിൽ സ്വദേശി പീറ്റർ സൈമൺ എന്ന സനു( 42), മങ്ങോട്ട് വയൽ അർജ്ജുൻ കെ.വി. (32) എന്നിവരെയാണ് നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 75000 രൂപ വിലവരുന്ന 15000 ത്തോളം കോഴി മുട്ടകളും ,ഒരു ഗുഡ്സ് ഓട്ടോറിക്ഷയുമാണ് മോഷ്ടിച്ചത്.

പുലർച്ചെ മാർക്കറ്റിൽ എത്തിക്കേണ്ട കോഴിമുട്ടകളുമായി ഗുഡ്സ് ഓട്ടോയിൽ എത്തിയ ഡ്രെെവർ വാഹനം വെസ്റ്റ്ഹിൽ ഭാഗത്ത് നിറുത്തിയ ശേഷം വിശ്രമിക്കുകയായിരുന്നു. ഈ സമയം പാസഞ്ചർ ഓട്ടോറിക്ഷയിൽ വന്ന പ്രതികൾ മുട്ടകൾ അടങ്ങിയ ഗുഡ്സ് ഓട്ടോറിക്ഷ ആൾപാർപ്പില്ലാത്ത വിജനമായ സ്ഥലത്ത് കൊണ്ട് പോകുകയായിരുന്നു. മുട്ടകൾ മറ്റൊരു ഓട്ടോറിക്ഷയിൽ കയറ്റി നഗരത്തിലെ സൂപ്പർ മാർക്കറ്റുകളിലും മാളുകളിലുമായി ചുരുങ്ങിയ വിലക്ക് വിൽക്കുകയായിരുന്നു.

കളവ് ചെയ്ത ഗുഡ്സ് ഓട്ടോറിക്ഷയും, മുട്ടകൾ വിൽപന നടത്തിയ ഷോപ്പുകളും, മുട്ടകളുടെ ട്രേയും കണ്ടെടുക്കുവാൻ സാധിച്ചിട്ടുണ്ട്. പ്രതിയായ പീറ്റർ സൈമൺ മുൻപും മോഷണ കേസിൽ പ്രതിയാണ്. പ്രതികൾ സമാനമായ മറ്റ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരുകയാണ്. നടക്കാവ് സബ് ഇൻസ്പെക്ടർമാരായ കൈലാസ് നാഥ് എസ്.ബി., കിരൺ ശശിധർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എം.വി.ശ്രീകാന്ത് ,കെ.എ രാമകൃഷ്ണൻ ,എം.കെ.സജീവൻ, സി.ഹരീഷ് കുമാർ, പി.എം. ലെനീഷ് . എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.