SignIn
Kerala Kaumudi Online
Friday, 26 April 2024 4.17 PM IST

ഇ എസ് സുഭാഷ് മീഡിയ അക്കാഡമി വൈസ് ചെയർമാൻ

subha

തിരുവനന്തപുരം: കേരള മീഡിയ അക്കാഡമി വൈസ് ചെയർമാനായി ഇ. എസ്. സുഭാഷിനെ അക്കാഡമി ജനറൽ കൗൺസിൽ തിരഞ്ഞെടുത്തു. ദേശാഭിമാനി തൃശൂർ യൂണിറ്റിൽ ന്യൂസ് എഡിറ്ററാണ്. പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. തൃശൂർ പഴയന്നൂർ സ്വദേശിയാണ്.

കേരളത്തിലെ മാദ്ധ്യമപഠന മേഖലയെ പരിപോഷിപ്പിക്കുന്നതിനായി പി. ഗോവിന്ദപിള്ളയുടെ പേരിൽ അന്താരാഷ്ട്ര പഠനം, ഗൗരി ലങ്കേഷിന്റെ പേരിൽ ലിംഗനീതി പഠനം, ഇ. സോമനാഥിന്റെ പേരിൽ പരിസ്ഥിതി പഠനം എന്നിവയ്ക്കായി അക്കാഡമിയിൽ മൂന്ന് ചെയറുകൾ സ്ഥാപിക്കാൻ ജനറൽ കൗൺസിലിൽ തീരുമാനിച്ചു. എല്ലാ മാദ്ധ്യമ പഠന സ്ഥാപനങ്ങളിലും ഈ ചെയർ മുഖേന വിദഗ്ദ്ധർ ക്ലാസ് നടത്തും.

കേരള മീഡിയ അക്കാഡമി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്മ്യൂണിക്കേഷൻ ടെലിവിഷൻ ജേർണലിസം അദ്ധ്യാപകനായിരുന്ന അന്തരിച്ച കെ. അജിത്തിനെയും ഈ കാലയളവിൽ അന്തരിച്ച മറ്റു മാദ്ധ്യമ പ്രവർത്തകരെയും യോഗം അനുസ്മരിച്ചു.

മീഡിയ അക്കാഡമി ചെയർമാൻ ആർ. എസ്. ബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അനിൽ ഭാസ്‌കർ, ജനറൽ കൗൺസിൽ അംഗങ്ങളായ കെ. അബ്ദുൾ റഷീദ്, കെ.ജെ.തോമസ്, വി.എം. ഇബ്രാഹിം, പി.പി.ശശീന്ദ്രൻ, ബേബി മാത്യു, സുരേഷ് വെള്ളിമംഗലം, കെ.പി.റജി, ഷില്ലർ സ്റ്റീഫൻ, എ.ടി. മൻസൂർ,സ്മിത ഹരിദാസ്, വി.ബി. പരമേശ്വരൻ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MEDIA ACCADAMY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.