മെൽബൺ: ഗ്രീക്ക് സൂപ്പർ താരം സ്റ്റെഫാനൊസ് സിറ്റ്സിപാസ് ഓസ്ട്രിലിയൻ ഓപ്പൺ ഗ്രാൻസ്ലാം ടെന്നിസിന്റെ സെമി ഫൈനലിൽ കടന്നു.ചെക്ക് താരം ജിറി ലെഹക്കയെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തിയാണ് സിറ്റ്സിപാസ് കരിയറിലെ നാലാം ഓസ്ട്രേലിയൻ ഓപ്പൺ സെമി ഉറപ്പിച്ചത്. സ്കോർ:6-3,7-6,6-4.
വെള്ളിയാഴ്ച നടക്കുന്ന ഫൈനലിൽ കരേൻ ഖചനോവാണ് സിറ്റ്സിപാസിന്റെ എതിരാളി. ക്വാർട്ടറിൽ ഖചനോവിന്റെ എതിരാളി അമേരിക്കൻ യുവതരം സെബാസ്റ്റ്യൻ കോർഡ പരിക്കനെതുടർന്ന് പിൻമാറി.
സൂപ്പർ താരം മെദ്വദേവിനെ വീഴ്ത്തി ക്വാർട്ടറിൽ എത്തിയ കോർഡ കൈക്കുഴയിലെ പരിക്കിനെ തുടർന്നാണ് പിന്മാറിയത്. 7-6,6-3,3-0ത്തിന് ഖചനോവ് മത്സരത്തിൽ ലീഡ് ചെയ്യുമ്പോഴായിരുന്നു കോർഡ പിൻമാറിയത്. 1998ലെ ഓസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യൻ പീറ്റർ കോർഡയുടെ മകനാണ് സെബാസ്റ്ര്യൻ.
വനിതാ സിംഗിൾസിൽ വിക്ടോറിയ അസരങ്ക സെമിയിലെത്തി. മൂന്നാം സീഡ് ജെസിക്ക പെഗുലയെ നേരിട്ടുള്ള സെറ്റുകളിൽ 6-4,6-1ന് കീഴടക്കിയാണ് അസരങ്ക പത്ത് വർഷത്തിനിടെ ആദ്യമായി ഓസ്ട്രേലിയൻ ഓപ്പൺ സെമിയിലേക്ക് എത്തിയത്. ജലേന ഒസ്റ്റപെങ്കോയെ 6-2,6-4ന് വീഴ്ത്തിയ എലേന റൈബാക്കിനയാണ് സെമിയിൽ അസരങ്കയുടെ എതിരാളി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |