അഞ്ചൽ: അഞ്ചൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സൈറ്റ് ഫോർ കിഡ്സ് എന്ന പരിപാടിയുടെ ഭാഗമായി കുട്ടികളുടെ കാഴ്ച പരിശോധിച്ച് കണ്ണടകൾ വിതരണം ചെയ്തു. ഏരൂർ ഗവ. ഹൈസ്കൂൾ, മീൻകുളം ലൂർദ്ദ്മാത സ്കൂൾ എന്നിവിടങ്ങളിലെ 113 കുട്ടികൾക്കാണ് കണ്ണട സൗജന്യമായി നൽകിയത്. ഏരൂർ ഗവ. സ്കൂളിൽ ഇത് സംബന്ധിച്ച് നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് എം.അജയൻ അദ്ധ്യക്ഷനായി. അഞ്ചൽ ലയൺസ് ക്ലബ് പ്രസിഡന്റ് അനീഷ് കെ.അയിലറ കണ്ണടകൾ വിതരണം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് എസ്.സുദേവൻ, പ്രിൻസിപ്പൽ വി.ഹരീഷ് കുമാർ, എച്ച്.എം.അനിതാ രാജൻ, ലയൺസ് റീജിയൻ ചെയർമാൻ എം.ബി.തോമസ്, സോൺ ചെയർമാൻ രാധാകൃഷ്ണൻ സി.പിള്ള, ക്ലബ് സെക്രട്ടറി ചാർളി ബഞ്ചമിൻ, ട്രഷറർ ശ്രീകണ്ഠൻപിള്ള, ജി.അജയകുമാർ, ഡോ.ജോർജ്ജ് ലൂക്കോസ്, കെ.ആർ.സുനിൽ, പി.എൻ.പ്രസീത, സീമ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |