ന്യൂഡല്‍ഹി: മൂക്കിലൂടെ നൽകാവുന്ന ഇന്ത്യയുടെ ആദ്യത്തെ നേസൽ കൊവിഡ് വാകിസ്ൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയും ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്രസിംഗ് എന്നിവർ ചേർന്ന് പുറത്തിറക്കി. ഭാരത് ബയോടെക്കാണ് ഇൻകോവാക് എന്ന നേസൽ വാക്സിൻ ഇന്ത്യയിൽ നിർമ്മിക്കുന്നത്. രണ്ടു ഡോസായും ബൂസ്റ്റർ ഡോസായും വാക്സിൻ സ്വീകരിക്കുന്നതിന് അനുമതി ലഭിച്ചിട്ടുണ്ട്.
കേന്ദ്രസംസ്ഥാന സർക്കാരുകൾ ഒന്നിച്ചുവാങ്ങുമ്പോൾ ഡോസിന് 325 രൂപയ്ക്കും സ്വകാര്യ ക്ലിനിക്കുകൾക്ക് 800 രൂപയ്ക്കും വാക്സിൻ നൽകാൻ കഴിയും. ഏത് വാക്സിനെടുത്ത 18 വയസ് പൂർത്തിയായവർക്കും ബൂസ്റ്റർ ഡോസായി ഇൻകോവാക് സ്വീകരിക്കാം. ആദ്യമായി മൂക്കിലൂീടെ വാക്സിൻ സ്വീകരിക്കുന്നവർ 28 ദിവസത്തെ ഇടവേളയിലാണ് രണ്ട് ഡോസുകൾ സ്വീകരിക്കേണ്ടത്. മൂക്കിലൂടെ നൽകുന്ന വാക്സിൻ റിപ്പബ്ലിക് ദിനത്തിൽ പുറത്തിറക്കുമെന്ന് ഭാരത് ബയോടെക് അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |