SignIn
Kerala Kaumudi Online
Saturday, 21 September 2024 7.39 AM IST

ഫ്രിഡ്ജിൽ എല്ലാംകൂടി കുത്തിനിറയ്ക്കല്ലേ ,​ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത സാധനങ്ങളുമുണ്ട്

Increase Font Size Decrease Font Size Print Page
kk

ആധുനിക ലോകത്ത് ഫ്രിഡ്ജ് ഇല്ലാത്ത് വീടുകൾ ഇല്ലെന്ന് തന്നെ പറയാം. അണുകുടുംബങ്ങളിൽ ഭക്ഷണവസ്തുക്കൾ കേടുകൂടാതെയിരിക്കാൻ ഫ്രിഡ്ജ് വഹിക്കുന്ന പങ്ക് ചെറുതല്ല. എന്നാൽ മിച്ചം വരുന്ന ഭക്ഷണവസ്തുക്കളും പച്ചക്കറികളും എല്ലാം ഫ്രിഡ്ജിനുള്ളിൽ കുത്തി നിറയ്ക്കുന്നത് പതിവാണ്. ഇതേ ഫ്രിഡ്ജ് സൂക്ഷിച്ചുപയോഗിച്ചില്ലെങ്കിൽ അപകടകാരിയായി മാറുന്നത് കാണാം. ചില ഭക്ഷണ വസ്തുക്കൾ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല. അവയേതെന്ന് നോക്കാം.


സാധാരണഗതിയിൽ ഒരു ഡിഗ്രി സെൽഷ്യസിനും അഞ്ചു ഡിഗ്രി സെൽഷ്യസിനും ഇടയിലാണ് ഫ്രിഡ്ജിനുള്ളിലെ താപനില. അഞ്ചു ഡിഗ്രി സെൽഷ്യസിൽ കൂടിയാൽ ബാക്ടീരിയകളും സൂക്ഷ്മാണുക്കളും പെരുകാനും കാരണമാകും. ഇതോടെ ഫ്രിഡ്ജിനുള്ളിൽ വെയ്ക്കുന്ന ഭക്ഷ്യ വസ്തുക്കൾ കേടാവുകയും ചെയ്യും

കാപ്പിപ്പൊടി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ പിന്നെ അവ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കാപ്പിയുടെ മണവും ഗുണവും നഷ്ടപ്പെടും. മാത്രമല്ല മറ്റ് വസ്തുക്കളിലേക്ക് ഗന്ധം പടരുകയും ചെയ്യും.

ബ്രഡ് ഫ്രിഡ്ജിൽ വച്ചാൽ പെട്ടെന്ന് ഡ്രൈയാകും. അഞ്ചു ദിവസം വരെ സാധാരണ ഊഷ്മാവിൽ ബ്രഡ് കേടാകില്ല. തക്കാളി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ പെട്ടെന്നു ഉണങ്ങി പോകുകയും സ്വാദു നഷ്ടപ്പെടുകയും ചെയും. തക്കാളി പേപ്പറിൽ അല്ലെങ്കിൽ പ്ലാസ്റ്റിക് കവറുകളിൽ വേണം സൂക്ഷിക്കാൻ.

വെളുത്തുള്ളിയും ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല. ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് കാരണം ഇവ പെട്ടെന്ന് നശിച്ച് പോകുന്നു. ഭക്ഷണത്തിന് ഉപയോഗിക്കാൻ തയ്യാറാക്കി വച്ചിരിക്കുന്ന വെളുത്തുള്ളി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.

ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് കാരണം ഉരുളക്കിഴങ്ങിന്റെ രുചി കുറയുന്നു.ഒരു തരത്തിലുള്ള എണ്ണയും ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല. സാധാരണ അന്തരീക്ഷ ഊഷ്മാവ് തന്നെയാണ് എണ്ണ സൂക്ഷിക്കാൻ ഉത്തമം. കേക്ക് ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടതില്ല. കേക്ക് കൂടുതൽ കാലം കേടുവരാതിരിക്കാൻ വായു കടക്കാത്ത ബോക്സിൽ സൂക്ഷിച്ചാൽ മതി. ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് കേക്കിന്റെ രുചി കുറയാൻ കാരണമാകും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MY HOME, FRIDGE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.