കോട്ടയം . ഡ്രോൺ ഉപയോഗിച്ച് പാടശേഖരത്തിൽ രാസസംയുക്തങ്ങൾ തളിച്ചു പനച്ചിക്കാട് ഗ്രാമപഞ്ചായത്ത്. പതിനൊന്നാം വാർഡിലെ പാതിയാപള്ളിക്കടവ് തൊണ്ണൂറാം പാടശേഖരത്തിലാണ് 20 ഏക്കർ നെൽകൃഷിയിൽ ഡ്രോൺ ഉപയോഗിച്ചുള്ള നൂതനകൃഷി രീതി പരീക്ഷിച്ചത്.
അഗ്രികൾച്ചർ ടെക്നോളജി മാനേജ്മെന്റ് ഏജൻസി പദ്ധതി പ്രകാരമാണ് ഡ്രോൺ ഉപയോഗം. സമ്പൂർണ്ണ കെ എ യു. മൾട്ടിന്യൂട്രിയൻസ് എന്നറിയപ്പെടുന്ന സൂക്ഷ്മ മൂലകങ്ങളാണ് തളിച്ചത്. പള്ളം ബ്ലോക്ക് പഞ്ചായത്തിൽ ആദ്യമായാണ് പരീക്ഷണാടിസ്ഥാനത്തിൽ ഡ്രോൺ ഉപയോഗിച്ച് നെൽവയലിൽ മൂലകങ്ങൾ തളിക്കുന്നത്. പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |