തിരുവനന്തപുരം: ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിനു മുൻപായി സമന്വയ സോഫ്ട്വെയറിലൂടെ റോസ്റ്റർ രജിസ്റ്റർ തയാറാക്കാൻ എയ്ഡഡ് സ്കൂളുകൾക്ക് നിർദ്ദേശം നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്. 1996 ഫെബ്രുവരി 7 മുതൽ സ്ഥാനക്കയറ്റം, അവകാശികളുടെ നിയമനം, ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനം എന്നിങ്ങനെയുള്ളവ ഒഴികെയുള്ള റഗുലർ നിയമനങ്ങളാണ് റോസ്റ്റർ പ്രകാരം, ഭിന്നശേഷി നിയമനത്തിനായി മാറ്റിവയ്ക്കേണ്ടത്. 1996 മുതൽ 2018 വരെ മൂന്നു ശതമാനവും 2018 മുതൽ 21 വരെ 4 ശതമാനവും സംവരണത്തിലാവണം നിയമനം. ആകെ ഒഴിവുകളെ ഏഴ് വിഭാഗങ്ങളിലായി തരംതിരിച്ചിട്ടുള്ള റോസ്റ്ററിന്റെ പ്രവർത്തനങ്ങൾ ഫെബ്രുവരി 15നകം പൂർത്തിയാക്കണമെന്നും നിർദ്ദേശമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |