കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയി മഠത്തിൽ റിപ്പബ്ളിക് ദിനം ആഘോഷിച്ചു. ചടങ്ങിൽ മാതാ അമൃതാനന്ദമയി ദേവി ദേശീയപതാക ഉയർത്തി. രാഷ്ട്രത്തിനു വേണ്ടി ജീവത്യാഗം നടത്തിയവരെ നമ്മൾ എന്നും ഓർമ്മിക്കണമെന്നും അവരുടെ ആത്മാവിന്റെ ശാന്തിക്കായി പ്രാർത്ഥിക്കണമെന്നും മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു. രാജ്യത്തിനായി ജീവൻ വെടിഞ്ഞ ധീരൻമാരെ ഓർമ്മിക്കേണ്ടത് നമ്മുടെയെല്ലാം കടമയാണ്. ലോകത്താകെ ശാന്തിയും സമാധാനവുമുണ്ടാകാൻ എല്ലാവരും പ്രാർത്ഥിക്കണമെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു.
മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദപുരി, സി.ആർ.പി.എഫ് ഓഫീസർ ഇൻ ചാർജ് മോഹൻ ശർമ്മ, അമൃതപുരിയിൽ സുരക്ഷാ ചുമതലയിലുള്ള സി.ആർ.പി.എഫ്, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ദേശീയഗാനാലാപനത്തിന് ശേഷം എല്ലാവർക്കും മാതാ അമൃതാനന്ദമയി മധുരം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |