തിരുവനന്തപുരം: അരുണോദയം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കായിക്കര പി.എം.ഗോവിന്ദൻ വൈദ്യരുടെ സ്മരണാർത്ഥമുള്ള അവാർഡുകൾ വ്യാഴാഴ്ച കടയ്ക്കാവൂർ ഡോണ പാലസിൽ നടന്ന ചടങ്ങിൽ കെ.എ.പി.പി.എ. ചെയർമാൻ ജസ്റ്റീസ് എൻ.അനിൽകുമാർ ഡോ.എം.എ. ഷാജഹാനും,സലിം ഗംഗാധരൻ ലക്ഷ്മി രാജീ വിനും,ഡോ.എം.നളിനാക്ഷൻ വി.പി.സുഗതനും നൽകി ആദരിച്ചു.25000 രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്.പ്രശസ്ത ഗവേഷകനും നിരവധി ചരിത്ര ഗ്രന്ഥങ്ങളുടെ കർത്താവുമായ ജി.പ്രിയദർശന് പ്രശസ്തി പത്രം നൽകി ജസ്റ്റീസ് അനിൽകുമാർ ആദ രിച്ചു.പ്രൊഫ.സഹൃദയൻ തമ്പി അദ്ധ്യക്ഷത വഹിച്ചു.വി.സജി അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി.രജി വേണുഗോപാൽ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |