കൊച്ചി: വൈ.എം.സി.എ, വെസ്മെൻസ് മിഡ് വെസ്റ്റ് ഇന്ത്യ റീജിയൻ ഡിസ്ട്രിക് , വൈസ്മെൻസ് ക്ലബ് ഒഫ് കോസ്മോപൊളിറ്റൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ ഇന്റർ സ്കൂൾ കിഡ്സ് ഫെസ്റ്റ് കമ്മിറ്റി ചെയർമാൻ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു.
എറണാകുളം വൈ.എം.സി.എയിൽ നാലായിരത്തിലേറെ കുട്ടികൾ പങ്കെടുക്കുന്ന മേള ഫെബ്രുവരി അഞ്ചിന് സമാപിക്കും.
ഭാരവാഹികളായ ജോസഫ് കോട്ടൂരാൻ, മാത്യൂസ് ഏബ്രഹാം, മാറ്റോ തോമസ്, ജോജി കെ. തോമസ്, കെ. ശിവരാജൻ, സാജു കറുത്തേടൻ, ജോസ് പി. മാത്യു, ജോസഫ് പാറക്കൽ, ആന്റോ ജോസഫ് , സജി ഏബ്രഹാം, ജിജോ കോശി, വർഗീസ് ആൻ ജോർജ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |