തിരുവനന്തപുരം: ഐ.എ.എസ് ഓഫീസർമാർക്കും വകുപ്പ് മേധാവികൾക്കും സംസ്ഥാനത്തിനകത്ത് വിമാനയാത്രയ്ക്ക് മുൻകൂർ അനുമതിവേണമെന്ന നിയന്ത്രണം ഒഴിവാക്കി സർക്കാർ. എന്നാൽ ചെലവിന് പരിധി നിശ്ചയിച്ചു. തിരുവനന്തപുരത്തു നിന്ന് കോഴിക്കോട് വരെ 4500 രൂപയും തിരുവനന്തപുരത്തു നിന്ന് കൊച്ചി വരെ 3000 രൂപയുമാണ് പരിധി. ഇതു സംബന്ധിച്ച് ധനവകുപ്പ് ഇന്നലെ ഉത്തരവ് പുറത്തിറക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |