തളിപ്പറമ്പ്:മുൻ മന്ത്രിയും കേരള കോൺഗ്രസ്(എം) ചെയർമാനുമായിരുന്ന കെ.എം മാണിയുടെ 90ാം ജന്മദിനം കാരുണ്യദിനമായി ആചരിക്കുന്നതിന്റെ ഭാഗമായുള്ള ജില്ലാതല ഉദ്ഘാടനം തളിപ്പറമ്പ് പട്ടുവത്തെ സെന്റ് തെരേസാസ് ഭവനിൽ കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ ഉദ്ഘാടനം ചെയ്തു. കെ.എം മാണി കാരുണ്യത്തിന്റെ പര്യായമാണെന്നും,അദ്ദേഹം ചെയ്ത കാരുണ്യ പ്രവർത്തികൾ ജനങ്ങൾ എന്നും ഓർമിക്കുമെന്നും അഭിപ്രായപ്പെട്ടു. കെ.എം മാണിയുടെ നേതൃത്വവും ശൈലിയും കൂടുതൽ നന്മകൾ ചെയ്യുന്നതിന് ജനങ്ങൾക്ക് പ്രചോദനം നൽകുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡന്റ് ജയിംസ് മരുതാനിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ജോസ് ചെന്നക്കാട്ടുകുന്നേൽ, എം.കെ.മാത്യു മൂന്നുപീടിക,
തോമസ് ചൂരനോലിൽ, സിസ്റ്റർ ബിൽമാ, ലില്ലി ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |