SignIn
Kerala Kaumudi Online
Thursday, 19 September 2024 10.28 AM IST

ശമ്പളത്തിന് പകരം ഓണറേറിയം മതി,​ വിമാനയാത്ര കുറഞ്ഞ ക്ളാസിലാകാം; സർക്കാരിന് കത്ത് നൽകി കെ വി തോമസ്

Increase Font Size Decrease Font Size Print Page
kv-thomas

കൊച്ചി:സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിതനായ കെ.വി തോമസ് സർക്കാരിന് കത്ത് നൽകി. ശമ്പളം വേണ്ടെന്നും പകരം ചിലവിനനുസരിച്ചുള‌ള ഓണറേറിയം മതിയെന്നുമാണ് കത്തിലൂടെ അദ്ദേഹം ആവശ്യപ്പെട്ടത്. കത്ത് പരിശോധനയ്ക്ക് ധനവകുപ്പിന് കൈമാറിയിട്ടുണ്ട്.

ഓണറേറിയം വിഷയത്തിൽ മുഖ്യമന്ത്രിയായിരിക്കും തീരുമാനമെടുക്കുക.വിമാനയാത്രയ്‌ക്ക് നിരക്ക് കുറവുളള ക്ളാസുകളിൽ മതിയെന്നും അദ്ദേഹം സർക്കാരിനോട് കത്തിലൂടെ ആവശ്യപ്പെട്ടു. ക്യാബിനറ്റ് റാങ്കോടെയാണ് കെ.വി തോമസിനെ സർക്കാർ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്. ജനുവരി 18നായിരുന്നു അത്.

തൃക്കാക്കര തിരഞ്ഞെടുപ്പ് സമയത്തെ എൽഡിഎഫ് കൺവെൻഷനിൽ പങ്കെടുത്തതോടെയാണ് മുതിർന്ന പാർട്ടി നേതാവായ കെ.വി തോമസ് കോൺഗ്രസിൽ നിന്നും പുറത്തുവന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KV THOMAS, ECONOMY CLASS, HONARERIUM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.