അങ്കമാലി : ചത്രശാല ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവം 2,3,4 തീയതികളിൽ നടക്കും. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുകളിൽ സെവൻ ആർട്ട്സ് തിയേറ്ററിൽ നടക്കുന്ന ചലച്ചിത്രോത്സവത്തിൽ 11 വിദേശ സിനിമകൾ, രണ്ട് മലയാള സിനിമ, രണ്ട് ഡോക്യുമെന്ററി എന്നിവയാണ് പ്രദർശിപ്പിക്കുന്നത്. രണ്ടിന് 2 മണിക്ക് വൈകിട്ട് 6 ന് ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം കൃഷ്ണേന്ദു കലേഷ് നിർവഹിക്കും. അഡ്വ. ജോസ് തെറ്റയിൽ അദ്ധ്യക്ഷത വഹിക്കും. നഗരസഭാ ചെയർമാൻ മാത്യു തോമസ്, വൈസ് ചെയർപെഴ്സൺ റീത്ത പോൾ, വർഗ്ഗീസ് അങ്കമാലി, സി.പി. ദിവാകരൻ എന്നിവർ പങ്കെടുക്കും. 10 രാജ്യങ്ങളിൽ നിന്നുമായി 15 - ഒളം ചലച്ചിത്രങ്ങളാണ് 3 ദിവസങ്ങളിലായി പ്രദർശിപ്പിക്കുന്നത്. ഉദ്ഘാടന ദിവസം രാവിലെ 11 ന് പാക്കിസ്ഥാൻ ചിത്രമായ ജോയ്ലാന്റ് പ്രദർശിപ്പിക്കും.
സമാപന ദിവസം രാത്രി 8 ന് കൊറിയൻ ചിത്രമായ ദി നോവലിസ്റ്റ്സ് ഫിലിം പ്രദർശിപ്പിക്കു കുപ്പി വഞ്ചി, വുമൺ വിത്ത് മൂവി കാമറ എന്നീ മലയാള സിനിമകളും ആന്തം ഫോർ കഷ്മീർ എന്ന ഹിന്ദി സിനമയുമാണ് ഇന്ത്യൻ പട്ടികയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |