ആലപ്പുഴ: സംസ്ഥാന നിയമ സേവന അതോറിട്ടി 2022ൽ നടത്തിയ നാഷണൽ ലോക് അദാലത്തുകളിൽ, സംസ്ഥാന തലത്തിൽ ഏറ്റവും കൂടുതൽ കേസുകൾ തീർപ്പാക്കിയതിനുള്ള പുരസ്കാരം ആലപ്പുഴ ജില്ലാ നിയമസേവന അതോറിട്ടിക്ക് ലഭിച്ചു. സംസ്ഥാന നിയമ സേവന അതോറിട്ടിയുടെ വാർഷിക സമ്മേളനത്തിൽ ജില്ലാ ജഡ്ജിയും ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി ചെയർമാനുമായ ജോബിൻ സെബാസ്റ്റ്യൻ, ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എം.ടി. ജലജാറാണി എന്നിവർ സംസ്ഥാന നിയമ സേവന അതോറിട്ടി എക്സിക്യൂട്ടീവ് ചെയർമാനായ ഹൈക്കോടതി ജഡ്ജി വിനോദ് ചന്ദ്രനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |