നെടുങ്കണ്ടം: എസ്. എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയനിലെ 5285 മാവടി ശാഖയുടെയും ഗുരുജ്യോതി കുടുംബയോഗത്തിന്റെയും നേതൃത്വത്തിൽ കുട്ടികളുടെ മാനസിക ഉല്ലാസത്തിനും സൗഹൃദ കൂട്ടായ്മക്കും വേണ്ടി 'ചങ്ങായികൂട്ടം2023' എന്നപേരിൽ ബാലവേദി കുട്ടികളുടെ കലാപരിപാടികൾ നടത്തി . ശാഖാ പ്രസിഡന്റ് മധു കല്ലുവെട്ടത് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ ജയൻ കല്ലാർ ഉദ്ഘാടനം നടത്തി .ശാഖാസെക്രട്ടറി സി. ആർ. രാജൻ, യൂണിയൻ വനിതാസഘം കൗൺസിലർ മിനി മധു, യൂത്ത്മൂവ്മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ് സനീഷ് കുപ്പമല, കുടുംബയോഗം ചെയർപേഴ്സൺ സിന്ധു ചന്ദ്രബോസ്, കൺവീനവർ പ്രതിഭ സനീഷ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |