SignIn
Kerala Kaumudi Online
Thursday, 25 April 2024 3.09 PM IST

അമേരിക്കയിലെ ശിവഗിരി ആശ്രമ സമർപ്പണവും പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും മേയ് 28ന്

sivagiri-asramam-of-north

ശിവഗിരി: അമേരിക്കൻ ഐക്യനാടുകളിൽ സ്ഥാപിതമാകുന്ന ശിവഗിരി ആശ്രമ സമുച്ചയത്തിന്റെ സമർപ്പണവും ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും മേയ് 27, 28 തീയതികളിൽ വാഷിംഗ്ടൺ ഡിസിയിൽ നടക്കും. മഹാഗുരുവിന്റെ ധന്യസ്മരണയ്ക്കു മുമ്പിൽ സമർപ്പിക്കപ്പെടുന്ന ആശ്രമം ശിവഗിരി ആശ്രമം ഒഫ് നോർത്ത് അമേരിക്ക എന്ന പേരിൽ അറിയപ്പെടും.

ആത്മോപദേശശതകവും ദർശനമാലയും ദൈവദശകവും അദ്വൈതദീപികയും വേദാന്തസൂത്രവും ഉൾപ്പെടെ 60ഓളം ദാർശനിക കൃതികൾ മനുഷ്യരാശിക്ക് സമ്മാനിച്ച മഹാഗുരുവിന്റെ വിശ്വമാനവിക സന്ദേശം ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിനും ഗുരുദേവകൃതികളുടെ ആഴത്തിലുളള പഠനത്തിനും ഉൾപ്പെടെ ഗുരുവിനെ അറിയുന്നതിനും അനുഭവിക്കുന്നതിനും ആവശ്യമായ ഭൗതിക സാഹചര്യം ഒരുക്കുകയെന്ന ഉദാത്ത ലക്ഷ്യമാണ് ഇതിന് പിന്നിലെന്ന് ശിവഗിരി ആശ്രമം ഒഫ് നോർത്ത് അമേരിക്കയുടെ (സന) പ്രസിഡന്റ് ഡോ. ശിവദാസൻ മാധവൻ ചാന്നാർ, ജനറൽ സെക്രട്ടറി മിനിഅനിരുദ്ധൻ എന്നിവർ പറഞ്ഞു.

ലോകത്തിന്റെ തലസ്ഥാനമെന്നറിയപ്പെടുന്ന വാഷിംഗ്ടൺ ഡിസിയിലെ വൈറ്റ് പ്ലെയിനിൽ മാർഷൽ റോഡിനു സമീപം ഒന്നേകാൽ ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ആശ്രമമന്ദിരത്തിൽ വിശാലമായ ധ്യാനമണ്ഡപം, പ്രാർത്ഥനാ ഹാൾ, ലൈബ്രറി, അടുക്കള, അതിഥിമുറികൾ എന്നിവ സജ്ജീകരിക്കുന്നുണ്ട്. എല്ലാ അർത്ഥത്തിലും സ്വച്ഛന്ദമായ ആശ്രമാന്തരീക്ഷം ഒരുക്കാനുളള ശ്രമത്തിലാണ് സംഘാടകർ. ഗുരുദേവന്റെ സർവ്വാദരണീയമായ ഉപദേശരത്നങ്ങളുടെ മൂല്യം ലോകസമക്ഷം അവതരിപ്പിക്കുന്നതോടൊപ്പം ഭാരതത്തിന്റെ പൈതൃകസമ്പത്തായ യോഗ, മെഡിറ്റേഷൻ എന്നിവ പരിചയപ്പെടുന്നതിനുളള വിപുലമായ സംവിധാനവും ആശ്രമത്തിലുണ്ടായിരിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള ഗുരുദേവഭക്തർ ഒത്തുചേരുന്ന സമർപ്പണ ചടങ്ങുകളിൽ വിശ്വശാന്തിപൂജ, ദേവീപൂജ, ഹോമം, കലശപൂജ, ഗുരുപൂജ, സമൂഹ പ്രാർത്ഥന, ഗുരുദേവകൃതികളുടെ ആലാപനം, ആദ്ധ്യാത്മിക സാമൂഹ്യ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖർ പങ്കെടുക്കുന്ന സമ്മേളനങ്ങൾ തുടങ്ങിയവ ഉണ്ടായിരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIVAGIRI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.