ശിവഗിരി : നവരാത്രി ആഘോഷങ്ങൾക്ക് ശിവഗിരി മഠത്തിൽ ഇന്ന് ദീപം തെളിയും. രാവിലെ 9.30ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ നവരാത്രി ആഘോഷം ഉദ്‌ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിക്കും. സിനിമ സംവിധായകൻ ദീപു കരുണാകരൻ നവരാത്രി ദീപം തെളിക്കും. ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി അസംഗാനന്ദഗിരി എന്നിവർ അനുഗ്രഹ പ്രഭാഷണങ്ങൾ നടത്തും. ഒക്ടോബർ 2വരെയാണ് ആഘോഷങ്ങൾ. വിജ്ഞാനപ്രദവും നയനമനോഹരവുമായ നിരവധി പരിപാടികളുണ്ടാകും. എല്ലാ ജില്ലകളിൽ നിന്നും ഡൽഹി,ഹൈദരാബാദ്,കർണാടക എന്നിവിടങ്ങളിൽ നിന്നും കലാപ്രതിഭകൾ എത്തിച്ചേരും. ഗുരുദേവ കൃതികളുടെ ആലാപനം,സംഗീതാർച്ചന, ഭക്തിഗാനസദസ്,തിരുവാതിര, കൈകൊട്ടിക്കളി, വിൽപ്പാട്ട്, ചിന്തുപാട്ട്, ഭരതനാട്യം തുടങ്ങിയ പരിപാടികളും അരങ്ങേറ്റവും ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |