SignIn
Kerala Kaumudi Online
Friday, 20 September 2024 3.18 AM IST

യുവ കർഷകരുടെ സ്റ്റാർട്ട് അപ്പുകൾക്ക് പ്രത്യേക ഫണ്ട്, 157  പുതിയ  നഴ്സിംഗ്  കോളേജുകൾ; യുവാക്കൾക്ക് പ്രതീക്ഷയേകി ബഡ്ജറ്റ്

Increase Font Size Decrease Font Size Print Page
nirmala-sitaraman

ന്യൂഡൽഹി: യുവകർഷകരുടെ സ്റ്റാർട്ട് അപ്പുകൾക്ക് പ്രത്യേക ഫണ്ട് പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. പ്രധാനമന്ത്രി കൗശാൽ വികാസ് യോജന വഴി യുവാക്കൾക്ക് അടുത്ത വർഷം തൊഴിൽ പരിശീലനം നൽകുമെന്നും ബഡ്ജറ്റ് അവതരണ വേളയിൽ ധനമന്ത്രി അറിയിച്ചു.

വളർച്ചയ്‌ക്കും തൊഴിലവസരം സൃഷ്ടിക്കുന്നതിനും പ്രചോദനം നൽകും. വിവിധ സംസ്ഥാനങ്ങളിലായി ഇരുപത് നൈപുണ്യവികസന കേന്ദ്രങ്ങൾ തുറക്കും. കാർഷിക വായ്പ ലക്ഷ്യം 20 ലക്ഷം കോടിയായി ഉയർത്തുമെന്നും ധനമന്ത്രി അറിയിച്ചു. സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ലക്ഷ്യമിട്ടുള്ള ബ‌ഡ്ജറ്റാണിതെന്നും മന്ത്രി വ്യക്തമാക്കി.

ആദിവാസി മേഖലയിൽ 748 ഏകലവ്യ മോഡൽ സ്കൂളുകൾ സ്ഥാപിക്കും. 157 പുതിയ നഴ്സിംഗ് കോളേജുകൾ ആരംഭിക്കും. കുട്ടികൾക്കും, കൗമാരക്കാർക്കുമായി നാഷണൽ ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കുമെന്നും ഇതിനായി സംസ്ഥാനങ്ങൾക്ക് പോത്സാഹനം നൽകുമെന്നും മന്ത്രി അറിയിച്ചു. രണ്ടാം മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റാണിത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, BUDGET 2023, NIRMALA SITARAMAN, MODI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.