തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ അംഗമായി ജി.സുന്ദരേശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.ഇന്നലെ രാവിലെ 11ന് തിരുവനന്തപുരം നന്തൻകോട് ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ദേവസ്വം സെക്രട്ടറി എസ്.ഗായത്രീദേവി സത്യവാചകം ചൊല്ലി കൊടുത്തു.തുടർന്ന് ജി.സുന്ദരേശൻ രജിസ്റ്ററിൽ ഒപ്പ് വച്ച് അധികാരമേറ്റു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപനും ബോർഡ് അംഗം അഡ്വ.എസ്.എസ്.ജീവനും ജി.സുന്ദരേശനെ പൊന്നാട അണിയിച്ച് അനുമോദിച്ചു. ദേവസ്വം കമ്മിഷണർ ബി.എസ്.പ്രകാശ്,ദേവസ്വം ചീഫ് എൻജിനിയർ ആർ.അജിത്ത് കുമാർ,ദേവസ്വം വിജിലൻസ് എസ്.പി. സുബ്രഹ്മണ്യൻ,ദേവസ്വം അസിസ്റ്റന്റ് സെക്രട്ടറി സി.എൻ.രാമൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |