ചേർത്തല: എസ്.എൽ പുരം ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ രാഷ്ട്ര പിതാവിന്റെ 75-ാമത് രക്തസാക്ഷി ദിനം മാനവമൈത്രി ദിനമായി ആചരിച്ചു. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന, സർവമത പ്രാർത്ഥന എന്നിവയോടു കൂടി ആരംഭിച്ച മാനവ മൈത്രി സമ്മേളനം മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സുദർശന ഭായ് ഉദ്ഘാടനം ചെയ്തു. ഗ്രാമ സേവാ കേന്ദ്രം പ്രസിഡന്റ് രവി പാലത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. സുരേന്ദ്രൻ മാസ്റ്റർ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. എം.അലിയാർ, ജി.ജയതിലകൻ, എൻ. ചന്ദ്രഭാനു, വി.ഉമ മഹേശ്വരൻ, യു.പി.ശശിധരൻ, പി.എസ്.മനു, മേബിൾ ജോൺകുട്ടി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |