തിരുവനന്തപുരം: സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് കാലാവധി മേയ് 31 വരെ നീട്ടിയതായി മന്ത്രി ആന്റണി രാജു അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ഇവയുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിന് നേരത്തെ നീട്ടി നൽകിയ കാലാവധി ഈ മാസം അവസാനിക്കും. അദ്ധ്യയന വർഷത്തിനിടയിൽ വാഹന റിപ്പയറിംഗിന് കൂടുതൽ സമയമെടുക്കുന്നത് വിദ്യാലയങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നതിനാൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിന് സാവകാശം വേണമെന്ന സ്‌കൂളുകളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |