കടയ്ക്കൽ: എം.ഡി.എം.എയും കഞ്ചാവും വിൽപ്പന നടത്തിവന്ന അഞ്ചംഗ സംഘത്തെ പൊലീസ് പിടികൂടി. കടയ്ക്കൽ മുളങ്കാട്ടുകുഴി ചരുവിള വീട്ടിൽ നവാസ് (കൊട്ടച്ചി, 35), പാങ്ങലുകാട് പുളിക്കൽ വീട്ടിൽ ആദർശ് (26), കാഞ്ഞിരത്തുംമൂട് പാലയ്ക്കൽ ചരുവിള പുത്തൻവീട്ടിൽ സജുകുമാർ (38), ചിതറ മുള്ളിക്കാട് കുന്നുംപുറത്ത് വീട്ടിൽ മുഹമ്മദ് അനസ് (25), പുനലൂർ ഇളമ്പൽ വയലിൽ ഹൗസിൽ ജയ്മോൻ ജയിംസ് (30) എന്നിവരെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച അർദ്ധരാത്രി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പൊലീസ് ഇവരെ മുളങ്കാട്ടുകുഴിയിലുള്ള വീട്ടിൽ നിന്ന് പിടികൂടുകയായിരുന്നു. ഇവരുടെ പക്കൽ നിന്ന് 0.52 ഗ്രാം എം.ഡി.എം.എയും 11.24 ഗ്രാം കഞ്ചാവും ലഹരി വസ്തുക്കൾ വിറ്റുകിട്ടിയ 1.06 ലക്ഷം രൂപയും വാഹനങ്ങളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.
കൊട്ടച്ചി നവാസാണ് നേതാവ്. നവാസിന്റെ പേരിൽ ചടയമംഗലം, വാമനപുരം, കഴക്കൂട്ടം എക്സൈസ് സ്റ്റേഷനുകളിൽ ഒട്ടേറെ കേസുകളുണ്ട്. നവാസും മുഹമ്മദ് അസ്ലമും കഞ്ചാവ് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ പേരിലും സമാനമായ കേസുകൾ നിലവിലുണ്ട്. കടയ്ക്കൽ എസ്.ഐ ജ്യോതിഷ്, എ.എസ്.ഐ ബിനിൽ, സി.പി.ഒമാരായ ബിൻസി, ബിനു, സജീവ് ഖാൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |