SignIn
Kerala Kaumudi Online
Saturday, 27 April 2024 5.33 AM IST

മൃതദേഹത്തെ കഷ്ണങ്ങളാക്കി,  മരിച്ചയാളുടെ ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ കഴുകന്മാർക്ക് നൽകും; ഈ ഭിന്നാചാരത്തിന്റെ രഹസ്യം ഇങ്ങനെ

sky-burial-tibet

ഓരോ ജനവിഭാഗത്തിനും ശവസംസ്‌കാര രീതിയും ആചാരങ്ങളും വ്യത്യസ്തമാണ്. ചില ഇടങ്ങളിൽ മൃതദേഹങ്ങൾ ദഹിപ്പിക്കുന്നു, മറ്റ് ചില സ്ഥലങ്ങളിൽ അടക്കുന്നു. ചില സ്ഥലങ്ങളിൽ മൃതശരീരം സൂക്ഷിച്ചു വയ്ക്കുന്നു. ഇങ്ങനെ ലോകം മുഴുവൻ ശവസംസ്‌കാര ചടങ്ങുകൾ പലതരത്തിലാണ്. ഇത്തരത്തിൽ ടിബറ്റിലും,​ ക്വിംഗ്ഹായ്,​ മംഗോളിയ പ്രദേശങ്ങളിലെ ചില ഇടങ്ങളിലും മൃതദേഹങ്ങൾ കഴുകന്മാർക്ക് ഭക്ഷണമായി നൽകുന്ന ആചാരമുണ്ട്. ഇതിനെ ആകാശ ശ്മശാനം എന്ന് വിളിക്കുന്നു.

പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഈ ആചാരം പിൻതുടരുന്നവർ ആത്മാക്കളുടെ കെെമാറ്റത്തിൽ വിശ്വസിക്കുന്നവരാണ്. ഒരാൾ മരിച്ചു കഴിഞ്ഞാൽ അയാളുടെ ശരീരത്തിൽ നിന്ന് ആത്മാവ് പുറത്തുപോകുകയും ഒരു ഒഴിഞ്ഞ പാത്രമാത്രമായി ശരീരം മാറുകയും ചെയ്യുന്നു. വജ്രയാന വിഭാഗത്തിലുള്ള ബുദ്ധമത വിശ്വാസികളാണ് ഈ ആചാരം പിൻതുടരുന്നത്.

ഇവർ ആദ്യം മൃതദേഹത്തെ കഷണങ്ങളാക്കി മരിച്ചയാളുടെ ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ തുറസായ പ്രദേശത്ത് കഴുക്കന്മാർക്കായി വയ്ക്കുന്നു. ശരീരത്തിൽ ആത്മാവില്ലാത്തതിനാൽ അതിനെ സംരക്ഷിക്കാൻ പാടില്ലെന്നും അങ്ങനെ ചെയ്താൽ ആത്മാവിന് ശാന്തി ലഭിക്കില്ലെന്നുമാണ് ഇവരുടെ വിശ്വാസം.

sky-burial-tibet

മൃതശരീരം കഴുകന്മാർ കഴിച്ച് കഴിഞ്ഞാൽ ബാക്കിവരുന്ന അസ്ഥികൾ ചുറ്റിക പോലെയുള്ള വസ്തുകൾ ഉപയോഗിച്ച് നശിപ്പിക്കുന്നു. ചിലപ്പോൾ,​ അസ്ഥികൾ മാവ്,​ വെണ്ണ,​ പാൽ എന്നിവയിൽ കലർത്തി. പിന്നീട് പരുന്തുകൾക്കും കാക്കകൾക്കും നൽകുന്നു.

കഴുകന്മാർ മൃതദേഹം ഭക്ഷിക്കുമ്പോൾ അവ തൃപ്തരാകുകയും,​ ആട്ടിൻകുട്ടികൾ, മുയൽ എന്നീ മൃഗങ്ങളുടെ ജീവൻ രക്ഷിക്കുകയുമാണ് ഇതിലൂടെ ചെയ്യുന്നതെന്നാണ് വജ്രയാന വിഭാഗത്തിന്റെ വിശ്വാസം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RITUALS, SKY BURIAL TIBET
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.