തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം പൂർണ ബഡ്‌ജറ്റ് അവതരണം നിയമസഭയിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ ആരംഭിച്ചു. രാവിലെ ഒൻപത് മണിയോടെ ആരംഭിച്ച ബഡ്‌ജറ്റ് അവതരണത്തിൽ സംസ്ഥാനത്തെ വിലക്കയറ്റം തടയാൻ വിപണിയിൽ സജീവ ഇടപെടൽ നടത്തുമെന്നും ഇതിനായി 2000 കോടി നീക്കിവയ്‌ക്കുന്നതായി ധനമന്ത്രി അറിയിച്ചു. കേന്ദ്ര പദ്ധതികളിൽ കേരളത്തെ നിരന്തരം തളളുന്നതായി സൂചിപ്പിച്ച ധനമന്ത്രി സംസ്ഥാനത്തെ കടമെടുപ്പ് പരിധി കേന്ദ്രം കുറച്ചതായി വിമർശിച്ചു. ഇതുമൂലം 4000 കോടിയുടെ കുറവുണ്ടാകും.
ക്ഷേമ വികസന പദ്ധതികൾക്കായി 100 കോടി അനുവദിച്ചു. റബ്ബർ സബ്‌സിഡിയായി 600 കോടിയും കെഎസ്‌ആർടിസിയ്‌ക്ക് 3400 കോടി അനുവദിച്ചു.സംസ്ഥാനത്തിന്റെ നികുതി നികുതിയേതര വരുമാനങ്ങൾ കൂട്ടുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |