തിരുവനന്തപുരം: ദുബായ് പോലെ വിഴിഞ്ഞം വാണിജ്യ നഗരമാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. വിഴിഞ്ഞം വ്യാവസായിക ഇടനാഴിക്ക് ഭൂമി ഏറ്റെടുക്കാൻ കിഫ്ബി വഴി ആയിരം കോടി പ്രഖ്യാപിച്ചു.
വിഴിഞ്ഞം റിംഗ് റോഡിനെ വ്യാവസായിക ഇടനാഴിയാക്കുമെന്ന് ധനമന്ത്രി അറിയിച്ചു. മേക്ക് ഇൻ കേരളയ്ക്ക് 100 കോടി രൂപയും കോവളം -ബേക്കൽ ജലപാതയ്ക്ക് 300 കോടി രൂപയും പ്രഖ്യാപിച്ചു. കൊച്ചിയിലും തിരുവനന്തപുരത്തും ഗ്രീൻ ഹൈഡ്രജൻ ഹബ്ബ് നിർമാണത്തിന് 200 കോടി രൂപയും വകയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |