തിരുവനന്തപുരം: അന്താരാഷ്ട്ര കപ്പലുകൾക്ക് സർവീസ് നടത്താനുള്ള ഇന്റർനാഷണൽ ഷിപ്പിംഗ് ആൻഡ് പോർട്ട് സെക്യൂരിറ്റി കോഡ് (ഐ.എസ്.പി.എസ്) അംഗീകാരം നേടി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഹൈ സ്പീഡ് കാർഗോ, ബൾക്ക് കാരിയർ, മറ്റ് കാർഗോ ഷിപ്പുകൾ എന്നിവയ്ക്കാണ് അനുമതി. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രാലയമാണ് ഐ.എസ്.പി.എസ് കോഡ് അനുവദിച്ച വിവരം അറിയിച്ചത്. വിഴിഞ്ഞത്തിന് പുറമെ കൊല്ലം, ബേപ്പൂർ, അഴീക്കൽ എന്നീ തുറമുഖങ്ങ ൾക്കും ഐ.എസ്.പി.എസ് അംഗീകാരം ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |