EDITOR'S CHOICE
 
പാലക്കാട് നടക്കുന്ന 57-ാം മത് സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ഒലവക്കോട് എം.ഇ.എസിൽ നടന്ന എച്ച്.എസ്.എസ്. വിഭാഗം സ്റ്റിൽ മോഡൽ മത്സരത്തിൽ ടി.എ. റോസ് ബ്രസീലിലെ മാറക്കാന സ്റ്റേഡിയത്തിന്റെ മാതൃകയുമായി. ജി.എം.എച്ച്.എസ്.എസ്. കിളിമാനൂർ തിരുവനന്തപുരം .
 
പാലക്കാട് നടക്കുന്ന 57-ാം മത് സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ അദ്വൈദ് പി.ജി. ശ്രീനന്ദ് കെ. എച്ച് എസ്.എസ്. വിഭാഗം വർക്കിംഗ് മോഡലുമായി ജി.വി.എച്ച്.എസ്.എസ്. ഇരിയാണി കാസർക്കോട് .
 
കൊച്ചി നഗരത്തിൽ ഇന്നലെ പെയ്ത കനത്ത മഴയ്ക്കുശേഷം വന്ന വെയിലിൽ എറണാകുളം സൗത്ത് പാലത്തിന് സമീപത്തെ കേബിളുകൾ സൂര്യപ്രകാശത്തിൽ തിളങ്ങിയപ്പോൾ
 
ചികിത്സ ലഭിക്കാതെ മരിച്ച കൊല്ലം പന്മന സ്വദേശി വേണുവിന്റെ വീട്ടിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ,ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ എന്നിവരെത്തി കുടുംബത്തെ ആശ്വസിപ്പിക്കുന്നു
 
ചികിത്സ ലഭിക്കാതെ മരിച്ച കൊല്ലം പന്മന സ്വദേശി വേണുവിന്റെ വീട്ടിലെത്തിയ കൊടിക്കുന്നിൽ സുരേഷ് എം.പി വേണുവിന്റെ കുടുംബത്തെ ആശ്വസിപ്പിക്കുന്നു
 
ആർ.ശങ്കറിന്റെ ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി ചിന്നക്കടയിലെ ശങ്കർ സ്ക്വയറിൽ പുഷ്പചക്രം അർപ്പിക്കാൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എത്തിയപ്പോൾ. കൊല്ലം യൂണിയൻ സെക്രട്ടറിയും എസ്.എൻ ട്രസ്റ്റ് മെഡിക്കൽ മിഷൻ അസി. സെക്രട്ടറിയുമായ എൻ. രാജേന്ദ്രൻ, യോഗം കൗൺസിലർ പി.സുന്ദരൻ എന്നിവർ സമീപം
 
ആർ.ശങ്കറിന്റെ ചരമവാർഷിക ദിനാചരണം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, എസ്.എൻ ട്രസ്റ്റ് മെഡിക്കൽ മിഷൻ സെക്രട്ടറി ഡോ. ജി.ജയദേവൻ, കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻശങ്കർ, സെക്രട്ടറി എൻ.രാജേന്ദ്രൻ തുടങ്ങിയവർ സമീപം
 
മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷൻ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഹാത്മാ ഗാന്ധിയുടെ ജന്മവാർഷിക മാസാചരണ പരിപാടികളുടെ സംസ്ഥാനതല സമാപന സമ്മേളനം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു
 
ആർ. ശങ്കറിൻ്റെ 53-ാം ചരമവാർഷിക ദിനാചരണ സമ്മേളനത്തിൻ്റെ സദസ്സ്
 
വേദികയുടെ നേതൃത്വത്തിൽ കൊല്ലം സോപാനം ഓഡിയറ്റോറിയത്തിൽ ബ്രോജൻ കുമാർ സിൻഘയും സംഘവും അവതരിപ്പിച്ച മണിപ്പൂരി നൃത്തം
 
തൈക്കാട് ഗണേശത്തിൽ നടക്കുന്ന സൂര്യാ ഫെസ്റ്റിവലിലെ പരമ്പരയിൽ വീണാ നായരും ധന്യാ നായരും അവതരിപ്പിച്ച ഭരതനാട്യം
 
പാലക്കാട് കല്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിശാലാക്ഷീ സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നടന്ന കൊടിയേറ്റം.
 
കണ്ണീർ ചായംചാലിച്ച്... കോട്ടയം കുട്ടികളുടെ ലൈബ്രറി ശിശുദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പെയിൻ്റിംഗ് മത്സരത്തിൽ പങ്കെടുക്കുന്നതിനിടെ അമ്മയെ കാണാത്ത ദുഃഖത്തിൽ കരഞ്ഞുകൊണ്ടും കളർ ചെയ്യുന്ന ജൂൺ മേനോൻ.
 
നങ്ങ്യാർകൂത്ത്... കൊച്ചി മുസിരിസ് ബിനാലെയുടെ മുന്നോടിയായി എം.ജി സർവകലാശാലയുമായി ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ കലാമണ്ഡലം കൃഷ്ണേന്ദുവും സംഘവും അവതരിപ്പിച്ച നങ്ങ്യാർകൂത്ത്.
 
കൊച്ചി മുസിരിസ് ബിനാലെയുടെ മുന്നോടിയായി എം.ജി സർവകലാശാലയുമായി ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ കലാമണ്ഡലം കൃഷ്ണേന്ദുവും സംഘവും അവതരിപ്പിച്ച നങ്ങ്യാർകൂത്ത്
 
കൽപ്പാത്തി രഥോത്സവത്തിന് മുന്നോടിയായി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിന് മുന്നിൽ ദേവരഥങ്ങളുടെ അറ്റകുറ്റപണികൾക്കായി പുത്തൂർ നടരാജന്റെ നേതൃത്വത്തിൽ പണികൾ പുരോഗമിക്കുന്നു.
 
തിരുമല ജംഗ്ഷനിൽ ജനകീയ വിചാരണ യാത്രയുടെ ഫ്ലാഗ് ഓഫ് ചടങ്ങിന്റെ വേദിയിലെത്തിയ ജാഥയുടെ വൈസ് ക്യാപ്റ്റനും യു.ഡി.എഫ് മേയർ സ്ഥാനാർത്ഥിയുമായ കെ.എസ്. ശബരിനാഥന് പ്രവർത്തകൻ ഇരിക്കാൻ കസേര നൽകിയപ്പോൾ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ജാഥാ ക്യാപ്റ്റൻ കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. മുരളീധരൻ എന്നിവർ സമീപം
 
പച്ച പുതച്ച് നിൽക്കുന്ന നെല്ലിന് വളം ഇട്ട് കൊടുക്കുന്ന തൊഴിലാളി. കോട്ടക്കൽ പുത്തൂർ പാടത്തുനിന്നുള്ള ദൃശ്യം
 
പ്രകൃതിയുടെ ക്യാൻവാസിൽ മലപ്പുറം കോട്ടക്കുന്നിൽ സായാഹ്നം ആഘോഷിക്കാനെത്തി കുടുംബം.
 
കാട്ടാനകൾക്ക് സ്വാഗതം... കുതിരാൻ ഇരുമ്പ് പാലത്തിന് സമീപം നാട്ടില്ലിറങ്ങി പ്രദേശവാസികൾക്ക് ജീവന് ഭീഷണിയായ കാട്ടാനകളെ തുരുത്താനായി വയനാട്ടിൽ നിന്ന് കൊണ്ടുന്ന വന്ന കുങ്കിയാനകളെ കാട്ടാനകളെ ആകർഷിക്കാനായി കാട്ടിനുള്ളിൽ നിറുത്തിയപ്പോൾ.
 
നായ കുഞ്ഞുങ്ങൾ... കോട്ടയം കോടിമത മാർക്കറ്റ് റോഡരുകിൽ രാത്രിയിൽ ആരോ ഉപേക്ഷിച്ച് പോയ ആറ് നായ കുഞ്ഞുങ്ങൾ.
 
നഗരങ്ങളുടെ അഴുക്കകറ്റാൻ വിയർപ്പൊഴുക്കി പണിചെയ്യുന്നവരാണ് ഹരിത കർമ സേനക്കാർ. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ഹരിത സംഗമത്തിൽ പുതിയ കാലത്തിന്റെ റാമ്പിൽ അവരും ചുവടുവച്ചു. കോഴിക്കോട് കോർപറേഷൻ കണ്ടംകുളം ജൂബിലി ഹാളിലായിരുന്നു ഈ വേറിട്ട റാമ്പ് വാക്ക്.
 
ഈ സ്വർഗ'മാലിന്യ'ത്തീരത്ത്.. നഗരത്തിലെ കടകളിൽ നിന്നുള്ള മലിന ജലം കോഴിക്കോട് ബീച്ചിലേക്ക് ഒഴുക്കിവിട്ട നിലയിൽ. കുട്ടികൾ ഉൾപ്പെടെ ബീച്ചിലെത്തുന്ന സഞ്ചാരികൾ കൂടുതൽ ചിലവഴിക്കുന്ന ഭാഗത്താണ് മലിനജലം പരന്നൊഴുകുന്നത്.
 
​​​​​​​കാടുവിട്ട് നാട്ടിൽ…  കോഴിക്കോട് മലാപ്പറമ്പിലെ ഒരു വീട്ടിലെത്തിയ കുരങ്ങന്മാർക്ക് പഴം നൽകുന്ന വീട്ടമ്മ
 
ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എക്സ്. ഏണസ്റ്റിനും വൈസ് പ്രസിഡന്റ് കെ. രാധാകൃഷ്ണനും ക്വയിലോൺ അത്‌ലറ്റിക് ക്ലബ് നൽകിയ സ്വീകരണത്തിൽ ക്യു.എ.സിയുടെ ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ സമർപ്പിക്കുന്നു
 
കൊച്ചി മഹാരാജാസ് സ്റ്റേഡിയത്തിൽ നടക്കുന്ന സൂപ്പർലീഗ് കേരള മത്സരത്തിൽ കൊച്ചി ഫോർക്ക എഫ്സിക്കെതിരെ മലപ്പുറം ഫുട്ബാൾ എഫ്.സിയുടെ ജോൺ കെന്നഡി ഗോൾ നേടുന്നു.
 
മഹാരാജാസ് സ്റ്റേഡിയത്തിൽ നടക്കുന്ന സൂപ്പർലീഗ് കേരള മത്സരത്തിൽ കൊച്ചി ഫോർക്ക എഫ്സിക്കെതിരെയുള്ള മലപ്പുറം ഫുട്ബാൾ എഫ്.സിയുടെ മുന്നേറ്റം
 
സംസ്‌ഥാന സ്കൂൾ കായിക മേളയിൽ സീനിയർ ഗേൾസ് ഷോർട്ട് പുട്ട് മത്സരത്തിൽ സ്വർണ്ണം നേടിയ ഹെനിൻ എലിസബത്ത്,ജി..എച്ച്.എസ്.എസ്,കുട്ടമത്ത്,കാസർകോഡ്
 
സംസ്‌ഥാന സ്കൂൾ കായിക മേളയിൽ സീനിയർ ഗേൾസ് ഷോർട്ട് പുട്ട് മത്സരത്തിൽ സ്വർണ്ണം നേടിയ ഹെനിൻ എലിസബത്ത്,ജി..എച്ച്.എസ്.എസ്,കുട്ടമത്ത്,കാസർകോഡ്
 
സംസ്‌ഥാന സ്കൂൾ കായിക മേളയിൽ 200 മീറ്ററിൽ സ്വർണ്ണം നേടിയ പാലക്കാട് ചിറ്റൂർ ജി.എച്ച്.എസ്.എസിലെ നിവേദ് കൃഷ്ണ. പ്രാർത്ഥനയോടെ അമ്മ ലിസ സമീപം
 
സംസ്‌ഥാന സ്കൂൾ കായിക മേളയിൽ സീനിയർ ബോയ്സ് ഷോർട്ട് പുട്ട് മത്സരത്തിൽ സ്വർണ്ണം നേടിയ കാർത്തിക് കൃഷ്ണ .എ ,ജി.വി.എച്ച്.എസ്.എസ്,വിതുര,തിരുവനന്തപുരം
 
സംസ്‌ഥാന സ്കൂൾ കായിക മേളയിൽ സീനിയർ ബോയ്സ് ഷോർട്ട് പുട്ട് മത്സരത്തിൽ സ്വർണ്ണം നേടിയ കാർത്തിക് കൃഷ്ണ .എ ,ജി.വി.എച്ച്.എസ്.എസ്,വിതുര,തിരുവനന്തപുരം
 
സംഗീതരംഗത്ത് 40 വർഷംപൂർത്തിയാക്കുന്ന സംഗീത സംവിധായകൻ മോഹൻ സിതാരയ്ക്ക് പാട്ടുപുരയുടെ ആഭിമുഖ്യത്തിൽ തൃശൂർ സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച ആദര ചടങ്ങിൽ മോഹൻ സിതാര, ഔസേപ്പച്ചൻ,ജയരാജ് വാര്യർ എന്നിവരെ വേദിയിലേയ്ക്ക് സ്വീകരിച്ചാനയിക്കുന്നു
 
തിരഞ്ഞെടുപ്പിൻ്റെ ആവേശത്തിൽ പാലിശ്ശേരി പാലക്കൽ ജവഹർ ജംഗ്ഷനിൽ വിവിധ പാർട്ടികളുടെ തോരണങ്ങളും കൊടികളും കൊണ്ട് നിറഞ്ഞപ്പോൾ
 
ഇലക്ഷൻ ട്രെഡിൻ്റെ ഭാഗമായി തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് ബർഗറിൻ്റയും ,സാൻവിച്ചിൻ്റേയും ചിത്രങ്ങൾ ആലേഖനം ചെയ്ത് നമ്മുടെ ചിഹ്നം എന്ന പോസ്റ്ററുകൾ പതിപ്പിച്ചപ്പോൾ
 
എറണാകുളം സൗത്തിൽ നിന്നും ബംഗളൂരുവിലേക്ക് പുതുതായി ആരംഭിക്കുന്ന വന്ദേ ഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിൽ കേരളത്തിന്റെ തനത് കലാരൂപമായ കഥകളി വേഷധാരികൾ ട്രയിനിനു മുന്നിൽ ഫോട്ടോക്ക് പോസ് ചെയ്യുന്നു.
 
കുതിരാനിലെ കാട്ടാന ആക്രമണത്തെ തുടർന്ന് കുതിരാൻ ക്ഷേത്ര പരിസത്തെ റോഡിൽ എൽഇഡി ലൈറ്റിൻ്റെ പശ്ചാത്തലത്തിൽ ഫോറസ്റ്റ് അധികൃതർ എഐ നീരിക്ഷണ കാമാറകൾ സ്ഥാപിച്ചപ്പോൾ
 
പാലക്കാട് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ ഭാഗമായി സികിൽ ഫെസ്റ്റ് പ്രധാന വേദിയായ കോട്ടമൈതാനിയിൽ ദീപ്പാലംകൃതമായപ്പോൾ.
 
തൃശൂർ മുണ്ടുരിലെ തൻ്റെ വീട്ടിലെത്തിയ സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി, ജില്ലാ സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ തുടങ്ങിയവർക്ക് മുൻപിൽ താമര മുദ്രകാട്ടി വിസ്മയിപ്പിക്കുന്ന കലാമണ്ഡലം ഗോപി
 
തൃശൂർവടക്കുംനാഥ ക്ഷേത്രം ആനപറമ്പിൽ  സംഘടിപ്പിച്ച കൊച്ചിന് ദേവസ്വം ബോർഡ് ആനപാപ്പാമാർക്കുള്ള  റിഫ്രഷ്മെൻറ്  ക്ലാസിൽ  പങ്കെടുക്കുന്നവർ എറണാകുളം ശിവകുമാറിനോടോപ്പം  ഡോ.പി.ബി  ഗിരിദാസ്,എസ്.പി.സി.എ  ഇൻസ്പെക്ടർ ഇ.അനിൽ  തുങ്ങിയവർ സമീപം
  TRENDING THIS WEEK
പാലക്കാട് നടക്കുന്ന 57-ാം മത് സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ ഉദ്ഘാടനം നിർവ്വഹിച്ച മന്ത്രി വി.ശിവൻകുട്ടി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുമായി സൗഹ്യദ സംഭാഷണത്തിൽ.
പാലക്കാട് നടക്കുന്ന 57-ാം മത് സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയുടെ ഉദ്ഘാടനം മന്ത്രി വി. ശിവൻ കുട്ടി നിർവ്വഹിക്കുന്നു.
പാലക്കാട് നടക്കുന്ന 57-ാം മത് സംസ്ഥാന സ്കൂൾ ശാസ്ത്രമേള ഉദ്ഘാടനം നിർവ്വവിച്ച മന്ത്രി വി.ശിവൻകുട്ടിയുടെ പോക്കറ്റിൽ കുത്തിയ ബാഡ്ജ് മന്ത്രി എം.ബി.രാജേഷ് അഴിച്ച് മാറ്റുന്നു.
കൊച്ചിയിലെ ജോയ് ആലുക്കാസ് ഷോറൂമിൽ നടന്ന ബ്രില്യൻസ് ഡയമണ്ട് ഷോയിൽ നിന്നുള്ള കാഴ്ച്ച
ഗാസയിൽ ഇസ്രയേൽ നടത്തിവരുന്ന വംശഹത്യക്കെതിരെ സമൂഹ മനഃസാക്ഷി ഉണർത്താൻ ചിന്ത രവി ഫൗണ്ടേഷൻ കോട്ടയം തിരുനക്കര ബസ് സ്‌റ്റാൻഡ് മൈതാനത്ത് സംഘടിപ്പിച്ച ഗാസയുടെ പേരുകൾ എന്ന പരിപാടിയിൽ സാഹിത്യകാരൻ സക്കറിയ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകൾ വായിക്കുന്നു
ഗാസയിൽ ഇസ്രയേൽ നടത്തിവരുന്ന വംശഹത്യക്കെതിരെ സമൂഹ മനഃസാക്ഷി ഉണർത്താൻ ചിന്ത രവി ഫൗണ്ടേഷൻ കോട്ടയം തിരുനക്കര ബസ് സ്‌റ്റാൻഡ് മൈതാനത്ത് സംഘടിപ്പിച്ച ഗാസയുടെ പേരുകൾ എന്ന പരിപാടിയിൽ സാഹിത്യകാരൻ സക്കറിയ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകൾ വായിക്കുന്നു
നായ കുഞ്ഞുങ്ങൾ... കോട്ടയം കോടിമത മാർക്കറ്റ് റോഡരുകിൽ രാത്രിയിൽ ആരോ ഉപേക്ഷിച്ച് പോയ ആറ് നായ കുഞ്ഞുങ്ങൾ.
എറണാകുളം സൗത്തിൽ നിന്നും ബംഗളൂരുവിലേക്ക് പുതുതായി ആരംഭിക്കുന്ന വന്ദേ ഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിൽ കേരളത്തിന്റെ തനത് കലാരൂപമായ കഥകളി വേഷധാരികൾ ട്രയിനിനു മുന്നിൽ ഫോട്ടോക്ക് പോസ് ചെയ്യുന്നു.
താളമേളങ്ങളുടെ അകമ്പടിയിൽ...എറണാകുളത്തു നിന്നും ബംഗളൂരൂവിലേക്ക് പുതുതായി സർവീസ് ആരംഭിക്കുന്ന വന്ദേ ഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് കർമ്മം ഓൺലൈൻ വഴി പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിച്ചപ്പോൾ സ്റ്റേഷനിൽ നിന്നും പുറപ്പെടുന്നു
ആദരവോടെ... എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിലെത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ലഫ്റ്റനന്റ് കമാൻഡർ പി.കെ. നാരായണ പിള്ളയുമായി സൗഹൃദം പങ്കുവയ്ക്കുന്നു.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com