EDITOR'S CHOICE
 
മത്സ്യബന്ധന മേഖലയെ വഴിയാധാരമാക്കുന്ന സീപ്ളെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മത്സയത്തൊഴിലാളി സംയുക്തസമിതി എറണാകുളം ബോൾഗാട്ടി വാട്ടർഡ്രോമിന് മുന്നിൽ നടത്തിയ ശ്രദ്ധക്ഷണിക്കൽ സമരത്തിന്റെ ഭാഗമായി വള്ളങ്ങളിൽ കൊടിയുമായി കടലിലേക്കിറങ്ങിയ സമരക്കാർ. സമീപത്തായി വീശുവല ഉപയോഗിച്ച് മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികളെയും കാണാം
 
എറണാകുളം ബോൾഗാട്ടി വാട്ടർഡ്രോമിന് സമീപം ചെറുവള്ളത്തിൽ വീശുവല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികൾ
 
സഹകരണ കൂട്ടായ്മയായ സഹകരണ വീക്ഷണത്തിന്റെ വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ മുൻ മന്ത്രി ജി സുധാകരനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം. എൽ. എ യും സൗഹൃദ സംഭാഷണത്തിൽ
 
ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിന്റെ നവീകരണം ഏതാണ്ട് പൂർത്തിയായെങ്കിലും വഴിവിളക്കുകൾ ഇതുവരെ സ്ഥാപിച്ചിട്ടില്ല. ഇരുട്ടിലായ റോഡിന്റെ കൈനകരിയിൽ നിന്നുള്ള ദൃശ്യം
 
കുട്ടനാടൻ പാടശേഖരങ്ങളിൽ നിന്ന് വള്ളത്തിൽ ശേഖരിച്ചുകൊണ്ടുവന്ന നെല്ല് ലോറിയിലേക്ക് കയറ്റുന്ന തൊഴിലാളികൾ. ആലപ്പുഴ പള്ളാത്തുരുത്തി കടവിൽ നിന്നുള്ള ദൃശ്യം
 
കൊയ്ത്ത് കഴിഞ്ഞ കുട്ടനാടൻ പാടശേഖരങ്ങളിൽ നിന്നുള്ള നെല്ല് സംഭരണം തുടങ്ങിയതിന്റെ ആശ്വാസത്തിലാണ് കർഷകർ. നെല്ല് സംഭരിച്ച് വന്ന വള്ളം കടവിൽ അടുക്കാത്തതിനാൽ ചുമടുമായി നീന്തി വരുന്ന തൊഴിലാളികൾ. ആലപ്പുഴ പള്ളാത്തുരുത്തി കടവിൽ നിന്നുള്ള ദൃശ്യം.
 
ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് മിഠായിത്തെരുവിൽ പൊലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയപ്പോൾ
 
സ്കൂൾ കഴിഞ്ഞ് പോകുന്ന ബസിൽ തളർന്ന് കിടന്ന് ഉറങ്ങുന്ന കുട്ടി. എറണാകുളം നഗരത്തിൽ നിന്നുള്ള കാഴ്ച
 
ആലപ്പുഴ ജില്ലാ പഞ്ചായത്ത് പട്ടികജാതി കലാസംഘങ്ങൾക്ക് നൽകുന്ന വാദ്യോപകരണങ്ങളുടെ വിതരണോദ്ഘാടന പരിപാടിക്കിടെ നടൻ പ്രമോദ് വെളിയനാടിനൊപ്പം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.ജി രാജേശ്വരി ചെണ്ടയിൽ താളം പിടിച്ചപ്പോൾ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ അഡ്വ. ടി.എസ് താഹ, എം.വി പ്രിയ തുടങ്ങിയവർ സമീപം.
 
കല്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിന് മുന്നിൽ ദേവരഥങ്ങളെ അലങ്കരിക്കാനായി ഒരുക്കിയപ്പോൾ .
 
നാട്യപൂർണ്ണ ഭരതനാട്യ രംഗപ്രവേശം... തിരുനക്കര മഹാദേവ ക്ഷേത്ര ശിവശക്തി ഓഡിറ്റോറിയത്തിൽ നടന്ന നാട്യപൂർണ്ണ സ്കൂൾ ഓഫ് ഡാൻസിലെ രാജേഷ് പാമ്പാടിയുടെ ശിഷ്യരുടെ ഭരതനാട്യ രംഗപ്രവേശം.
 
തിരുനക്കര മഹാദേവ ക്ഷേത്ര ശിവശക്തി ഓഡിറ്റോറിയത്തിൽ നടന്ന നാട്യപൂർണ്ണ സ്കൂൾ ഓഫ് ഡാൻസിലെ രാജേഷ് പാമ്പാടിയുടെ ശിഷ്യരുടെ ഭരതനാട്യ രംഗപ്രവേശം
 
മോഹൻ സിതാര... സംഗീതരംഗത്ത് 40 വർഷംപൂർത്തിയാക്കുന്ന സംഗീത സംവിധായകൻ മോഹൻ സിതാരയ്ക്ക് പാട്ടുപുരയുടെ ആഭിമുഖ്യത്തിൽ തൃശൂർ സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച ആദര ചടങ്ങിൽ മോഹൻ സിതാര, ഔസേപ്പച്ചൻ, ജയരാജ് വാര്യർ എന്നിവരെ വേദിയിലേയ്ക്ക് സ്വീകരിച്ചാനയിക്കുന്നു.
 
ആർ. ശങ്കറിൻ്റെ 53-ാം ചരമവാർഷിക ദിനാചരണ സമ്മേളനത്തിൻ്റെ സദസ്സ്
 
വേദികയുടെ നേതൃത്വത്തിൽ കൊല്ലം സോപാനം ഓഡിയറ്റോറിയത്തിൽ ബ്രോജൻ കുമാർ സിൻഘയും സംഘവും അവതരിപ്പിച്ച മണിപ്പൂരി നൃത്തം
 
തൈക്കാട് ഗണേശത്തിൽ നടക്കുന്ന സൂര്യാ ഫെസ്റ്റിവലിലെ പരമ്പരയിൽ വീണാ നായരും ധന്യാ നായരും അവതരിപ്പിച്ച ഭരതനാട്യം
 
കൊയ്ത്ത് കഴിഞ്ഞ പാടത്ത് സൈക്കിൾ ചവിട്ടി അവധി ദിനം ആഘോഷിക്കുന്ന കുട്ടികൾ. ആലപ്പുഴ കൈനകരിയിൽ നിന്നുള്ള ദൃശ്യം
 
എറണാകുളം ബോൾഗാട്ടി വാട്ടർഡ്രോമിന് സമീപം ചെറുവള്ളത്തിൽ വീശ് വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികൾ.
 
പാലക്കാട് നടക്കുന്ന 57-ാം മത് സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ എച്ച്.എസ്.എസ് വിഭാഗം കളിമണ്ണ് കൊണ്ട് രൂപം നിർമ്മിക്കൽ എവ് ലിൻ കാർമൽ സ്ലെറ്റർ സെൻസബാസ്റ്റിൻഎച്ച്.എസ്.എസ് പള്ളുരുത്തി എറണാകുളം.
 
തിരുമല ജംഗ്ഷനിൽ ജനകീയ വിചാരണ യാത്രയുടെ ഫ്ലാഗ് ഓഫ് ചടങ്ങിന്റെ വേദിയിലെത്തിയ ജാഥയുടെ വൈസ് ക്യാപ്റ്റനും യു.ഡി.എഫ് മേയർ സ്ഥാനാർത്ഥിയുമായ കെ.എസ്. ശബരിനാഥന് പ്രവർത്തകൻ ഇരിക്കാൻ കസേര നൽകിയപ്പോൾ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ജാഥാ ക്യാപ്റ്റൻ കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. മുരളീധരൻ എന്നിവർ സമീപം
 
പച്ച പുതച്ച് നിൽക്കുന്ന നെല്ലിന് വളം ഇട്ട് കൊടുക്കുന്ന തൊഴിലാളി. കോട്ടക്കൽ പുത്തൂർ പാടത്തുനിന്നുള്ള ദൃശ്യം
 
പ്രകൃതിയുടെ ക്യാൻവാസിൽ മലപ്പുറം കോട്ടക്കുന്നിൽ സായാഹ്നം ആഘോഷിക്കാനെത്തി കുടുംബം.
 
കാട്ടാനകൾക്ക് സ്വാഗതം... കുതിരാൻ ഇരുമ്പ് പാലത്തിന് സമീപം നാട്ടില്ലിറങ്ങി പ്രദേശവാസികൾക്ക് ജീവന് ഭീഷണിയായ കാട്ടാനകളെ തുരുത്താനായി വയനാട്ടിൽ നിന്ന് കൊണ്ടുന്ന വന്ന കുങ്കിയാനകളെ കാട്ടാനകളെ ആകർഷിക്കാനായി കാട്ടിനുള്ളിൽ നിറുത്തിയപ്പോൾ.
 
നായ കുഞ്ഞുങ്ങൾ... കോട്ടയം കോടിമത മാർക്കറ്റ് റോഡരുകിൽ രാത്രിയിൽ ആരോ ഉപേക്ഷിച്ച് പോയ ആറ് നായ കുഞ്ഞുങ്ങൾ.
 
ആം റെസ്‌ലിംഗ് അസോസിയേഷൻ ആലപ്പുഴ ജില്ലാകമ്മിറ്റിയും ജില്ല സ്‌പോർട് കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച പഞ്ചഗുസ്തി മത്സരത്തിൽ നിന്ന്
 
ആം റെസ്‌ലിംഗ് അസോസിയേഷൻ ആലപ്പുഴ ജില്ലാകമ്മിറ്റിയും ജില്ല സ്‌പോർട് കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച പഞ്ചഗുസ്തി മത്സരത്തിൽ നിന്ന്
 
ആം റെസ്‌ലിംഗ് അസോസിയേഷൻ ആലപ്പുഴ ജില്ലാകമ്മിറ്റിയും ജില്ല സ്‌പോർട് കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച പഞ്ചഗുസ്തി മത്സരത്തിൽ നിന്ന്.
 
പാലക്കാട് നടന്ന 57-ാം മത് സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യാരായ മലപ്പുറം ജില്ലാ ടീം.
 
ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എക്സ്. ഏണസ്റ്റിനും വൈസ് പ്രസിഡന്റ് കെ. രാധാകൃഷ്ണനും ക്വയിലോൺ അത്‌ലറ്റിക് ക്ലബ് നൽകിയ സ്വീകരണത്തിൽ ക്യു.എ.സിയുടെ ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ സമർപ്പിക്കുന്നു
 
കൊച്ചി മഹാരാജാസ് സ്റ്റേഡിയത്തിൽ നടക്കുന്ന സൂപ്പർലീഗ് കേരള മത്സരത്തിൽ കൊച്ചി ഫോർക്ക എഫ്സിക്കെതിരെ മലപ്പുറം ഫുട്ബാൾ എഫ്.സിയുടെ ജോൺ കെന്നഡി ഗോൾ നേടുന്നു.
 
മഹാരാജാസ് സ്റ്റേഡിയത്തിൽ നടക്കുന്ന സൂപ്പർലീഗ് കേരള മത്സരത്തിൽ കൊച്ചി ഫോർക്ക എഫ്സിക്കെതിരെയുള്ള മലപ്പുറം ഫുട്ബാൾ എഫ്.സിയുടെ മുന്നേറ്റം
 
സംസ്‌ഥാന സ്കൂൾ കായിക മേളയിൽ സീനിയർ ഗേൾസ് ഷോർട്ട് പുട്ട് മത്സരത്തിൽ സ്വർണ്ണം നേടിയ ഹെനിൻ എലിസബത്ത്,ജി..എച്ച്.എസ്.എസ്,കുട്ടമത്ത്,കാസർകോഡ്
 
ശിശുദിനാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ പുത്തൻ പള്ളിക്ക് സമീപം ഒരു കടയിൽ സ്കൂൾ ഘോഷയാത്രയിൽ ഉപയോഗിക്കുന്നതിനായുള്ള ചാച്ചാജിയുടെ മുഖം മൂടികൾ വാങ്ങാനെത്തിയ ബാലിക
 
ആലപ്പുഴ ജില്ലാപഞ്ചായത്ത് പട്ടികജാതി കലാസംഘങ്ങൾക്ക് നൽകുന്ന വാദ്യോപകരണങ്ങളുടെ വിതരണോദ്ഘാടനത്തിനെത്തിയ നടൻ പ്രമോദ് വെളിയനാട് ചെണ്ടയിൽ താളം പിടിച്ചപ്പോൾ. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ അഡ്വ.ടി. എസ് താഹ, എം.വി പ്രിയ തുടങ്ങിയവർ സമീപം
 
ക്രിസ്മസിന് മുന്നോടിയായി ആലപ്പുഴ റമദാ ഹോട്ടലിൽ നടന്ന കേക്ക് മിക്സിങ്ങിൽ നിന്ന്
 
തൃശൂർ കോർപറേഷനിലേയ്ക്ക് നടക്കുന്ന തെരെഞ്ഞെടുപ്പിൽ സിവിൽ സ്റ്റേഷൻ ഡിവിഷനിൽ മത്സരിക്കുന്ന യു.ഡി.എഫ്  സ്ഥാനാർത്ഥിഎ.പ്രസാദിൻ്റെ ഫ്ലക്സുകൾ തയ്യാറായപ്പോൾ
 
തൃശൂർ പാലയ്ക്കൽ സെൻ്ററിൽ സ്ഥാപിച്ച ബോട്ടിൽ ബൂത്ത് നിറഞ്ഞ് കവിഞ്ഞ നിലയിൽ
 
പുത്തൂർ സുവോളജിക്കൽ പാർക്കിലെ മാനുകൾ പട്ടികടിച്ച് ചത്തതിൽ പ്രതിക്ഷേധിച്ച് സുവോളജിക്കൽ പാർക്കിന് മുൻപിൽ കോൺഗ്രസ് സംഘടിപ്പിച്ച ധർണ കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്യുന്നു
 
തിരഞ്ഞെടുക്കാം... തിരഞ്ഞെടുപ്പിൻ്റ ഭാഗമായി തൃശൂർ എരിഞ്ഞേരി അങ്ങാടിയിലെ ഒരു കടയിൽ വിൽപ്പനയ്ക്ക് എത്തിച്ച വിവിധ രാഷ്ട്രീയ പാർട്ടികളുടെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ അടങ്ങിയ കീച്ചെയിനുകൾ.
 
തദ്ദേശസ്വയം ഭരണ വകുപ്പ് തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപ്പിക്കുന്നതിന് മിനിറ്റുകൾക്ക് മുൻപ് തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ മിനുട്സ് ആവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലന്മാർഅജണ്ട വലിച്ചെറിഞ്ഞതിനെ തുടർന്ന് സീറ്റിൽ നിന്ന് ഇറങ്ങി പോകുന്ന മേയർ എം. കെ വർഗീസ്
  TRENDING THIS WEEK
പാലക്കാട് നടക്കുന്ന 57-ാം മത് സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ എച്ച്.എസ്.എസ് വിഭാഗം പാവ നിർമ്മാണം മത്സരത്തിൽ നിന്ന്.
കൈയെത്തും ദൂരത്ത്...കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനെ തുടർന്ന് എറണാകുളം ഡി.സി.സി ഓഫീസിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഹൈബി ഈഡൻ എം.പി, ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവർ സമീപം
ചിരിസദസിൽ...കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനെ തുടർന്ന് എറണാകുളം ഡി.സി.സി ഓഫീസിൽ നടന്ന പത്രസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസുമായി സൗഹൃദ സംഭാഷണത്തിൽ
പാലക്കാട് നടക്കുന്ന 57-ാം മത് സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ എച്ച്.എസ്.എസ് വിഭാഗം മരപ്പണി മത്സരത്തിൽ ഹോൾഡിംഗ് ടൈപ്പ് ഡൈനിംഗ് ടെബിൾ നിർമ്മാണം അലിന ജി.എസ്. ജി.ജി.എച്ച്.എസ്.എസ്. നെയ്യാറ്റിൻകര തിരുവനന്തപുരം.
സമയം തെളിഞ്ഞു... പാലക്കാട് നടക്കുന്ന 57-ാം മത് സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ എച്ച്.എസ്.എസ് വിഭാഗം ഗിരിഷ് ഗോപി. മാർ ഏലിയാസ് എച്ച് എസ്.എസ് കൊട്ടപ്പടി എറണാകുളം മുള കൊണ്ട് അലങ്കാര വസ്തുകൾ നിർമ്മാണത്തിൽ .
പാലക്കാട് നടക്കുന്ന 57-ാം മത് സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ എച്ച്.എസ്.എസ് വിഭാഗം മുള കൊണ്ട്ഉള്ള നിർമ്മാണത്തിൽ ദിവ്യ പി.സി. ഒന്നാം ക്ലാസിൽ പഠിക്കുബോൾ കെ.എസ്.ആർ.ടി.സി. ബസ് ഇടിച്ച് വലത്കാല് നഷ്ടമായി സി.എച്ച്. എസ്.എസ്. അഗളി പാലക്കാട് .
പാലക്കാട് നടക്കുന്ന 57-ാം മത് സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ എച്ച്.എസ്.എസ് വിഭാഗം കളിമണ്ണ് കൊണ്ട് രൂപം നിർമ്മിക്കൽ എവ് ലിൻ കാർമൽ സ്ലെറ്റർ സെൻസബാസ്റ്റിൻഎച്ച്.എസ്.എസ് പള്ളുരുത്തി എറണാകുളം.
തിരഞ്ഞെടുക്കാം... തിരഞ്ഞെടുപ്പിൻ്റ ഭാഗമായി തൃശൂർ എരിഞ്ഞേരി അങ്ങാടിയിലെ ഒരു കടയിൽ വിൽപ്പനയ്ക്ക് എത്തിച്ച വിവിധ രാഷ്ട്രീയ പാർട്ടികളുടെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ അടങ്ങിയ കീച്ചെയിനുകൾ.
റെയിൽവേ പരിശോധന... ഡൽഹിയിലുണ്ടായ സ്ഫോടനത്തെ തുടർന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പൊലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തുന്നു.
തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം നടക്കുമ്പോൾ കോട്ടയം നഗരസഭാ ഓഫിസിലുണ്ടായിരുന്ന അദ്ധ്യക്ഷ ബിൻസി സെബാസ്‌റ്റ്്യനും കൗൺസിലർ ധന്യമ്മ രാജുവും മത്സരിക്കുന്ന കാര്യം പറഞ്ഞ് ചിരിക്കുന്നു
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com