EDITOR'S CHOICE
 
കോട്ടയം ജില്ലാതല റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിഹേഴ്സൽ പരേഡിൽ പങ്കെടുക്കുന്ന പൊലീസ് സേനാംഗങ്ങൾ
 
എറണാകുളം ചാത്യാത്ത് റോഡിൽ കനത്ത വേനലിൽ ഇലകൾ കൊഴിഞ്ഞ മരത്തിലെ കാക്കക്കൂട് പ്രത്യക്ഷമായപ്പോൾ
 
എറണാകുളം ചാത്യാത്ത് റോഡിൽ സ്കൂൾ ട്രിപ്പ് കഴിഞ്ഞ് വന്ന് റോഡിൽ പാർക്ക് ചെയ്തിരിക്കുന്ന ഓട്ടോയിൽ കിടന്നുറങ്ങുന്ന ഡ്രൈവർ
 
തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന കണക്ട് ടു വർക്ക് സ്‌കോളർഷിപ്പ് പദ്ധതിയുടെ സംസ്‌ഥാന തല ഉദ്ഘാടന വേദിയിൽ മന്ത്രി കെ.രാജൻ സംസാരിക്കുന്ന വേളയിൽ മൈക്ക് ഓഫായതിനെ തുടർന്ന് തിരികെ ഇരിപ്പിടത്തിലെത്തിയ മന്ത്രി ചടങ് ഉദ്‌ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനുമായി സംഭാഷണത്തിൽ.അൽപ സമയത്തിന് ശേഷം ഓപ്പറേറ്റർ മൈക്ക് ശരിയാക്കുകയും തുടർന്ന് മന്ത്രി പ്രസംഗം പൂർത്തിയാക്കുകയും ചെയ്തു.ധനമന്ത്രി കെ.എൻ ബാലഗോപാൽ സമീപം
 
തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന കണക്ട് ടു വർക്ക് സ്‌കോളർഷിപ്പ് പദ്ധതിയുടെ സംസ്‌ഥാന തല ഉദ്ഘാടന വേദിയിൽ മന്ത്രി കെ.രാജൻ സംസാരിക്കുന്ന വേളയിൽ മൈക്ക് ഓഫായതിനെ തുടർന്ന് കൈ കൊണ്ട് മറച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ മന്ത്രി കെ.രാജനെ ഇരിപ്പിടത്തിലേക്ക് വരുവാൻ വിളിക്കുന്നു.ഉദ്ഘാടകൻ മുഖ്യമന്ത്രി പിണറായി വിജയൻ,മന്ത്രി കെ.കൃഷ്ണൻ കുട്ടി എന്നിവർ സമീപം.അൽപ സമയത്തിന് ശേഷം ഓപ്പറേറ്റർ മൈക്ക് ശരിയാക്കുകയും തുടർന്ന് മന്ത്രി പ്രസംഗം പൂർത്തിയാക്കുകയും ചെയ്തു
 
കുട്ടിക്കൊരു വീട് പദ്ധതിയുടെ ഭാഗമായി വാകത്താനത് കായികതാരം ദൃശ്യയുടെ പുതിയ വീടിന് മന്ത്രി വി.ശിവൻകുട്ടി തറക്കല്ലിടുന്നു
 
തിരുവനന്തപുരത്ത് മൂന്ന് ദിവസമായി നടന്നുവന്ന ഭിന്നശേഷി പ്രതിഭകളുടെ സവിശേഷ സർഗോത്സവത്തിന്റെ സമാപന ചടങ്ങിന്റെ ഉദ്‌ഘാടനത്തിനായ് ടാഗോർ തിയേറ്ററിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പാലക്കാട് എടത്തനാട്ടുകരയിലെ എ.സി.ടി വൊക്കേഷണൽ റിഹാബിലിറ്റേഷൻ ട്രെയിനിംഗ് സെന്ററിലെ വിദ്യാർത്ഥികൾ ഒപ്പന ചുവടുവച്ച് സ്വീകരിച്ചപ്പോൾ
 
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ നടന്ന പൂർവ്വ അദ്ധ്യാപക സംഗമം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.കെ.എസ്.ടി.എ സംസ്ഥാന പ്രസിഡൻ്റ് ഡി.സുധീഷ്,ജനറൽ സെക്രട്ടറി ടി.കെ.എ.ഷാഫി,സിപിഎം സംസ്ഥാന കമ്മിറ്റിഅംഗം അഡ്വ.കെ.അനിൽകുമാർ തുടങ്ങിയവർ സമീപം
 
അതിരമ്പുഴ സെൻ്റ്. മേരീസ് ഫൊറോന പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് ഫൊറോന വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് കാെടിയേറ്റുന്നു.
 
എറണാകുളം ശ്രീഅയ്യപ്പൻകോവിലിലെ മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടന്ന ഡാൻസസ് ഓഫ് ഇന്ത്യ അവതരിപ്പിച്ച നൃത്തം.
 
ശബരിമല സന്നിധാനത്ത് നിന്ന് മകരജ്യോതി ദർശനം നടത്തുന്ന ഭക്തർ.
 
പന്തളത്ത് നിന്ന് ശബരിമലയിലേക്ക് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വടശേരിക്കര ചെറുകാവ് ക്ഷേത്രത്തിലേക്ക് എത്തിയപ്പോൾ
 
തിരുവാഭരണ ഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്രത്തിന് മുന്നിലെത്തിയപ്പോൾ.
 
ശബരിമല മകരവിളക്ക് മഹോത്സവത്തിന് അയ്യപ്പവിഗ്രഹത്തിൽ ചാർത്തുവാനുള്ള തിരുവാഭരണ ഘോഷയാത്ര പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടപ്പോൾ.
 
മുറജപം ലക്ഷദീപത്തോടനുബന്ധിച്ച് ദീപാലംകൃതമായ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സന്ധ്യാ ദൃശ്യം.
 
എരുമേലി പേട്ട ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും അമ്പലപ്പുഴ സംഘം പേട്ട തുള്ളി വാവര് പള്ളിയിൽ കയറി വലിയമ്പലത്തിലേക്ക് പോകുന്നു
 
കുട്ടികൾക്ക് വാങ്ങാൻ പുതിയ രീതിയിലുള്ള കളിപ്പാട്ടങ്ങളൂം ടോയ്‌സ് ഷോപ്പുകളും സജീവമാണെങ്കിലും ഇപ്പോഴും പഴയകാലത്തെ മധുരിക്കുന്ന ഓർമ്മയുമായി ചിന്തിക്കടകളും ഉണ്ട്.കഴിഞ്ഞ 45 വർഷമായി ഉത്സവങ്ങൾക്കും പെരുന്നാളിനും വിവിധ സ്ഥലങ്ങളിൽ പോയി ചിന്തിക്കട നടുത്തുന്ന ആലപ്പുഴ മുഹമ്മ സ്വദേശി രാമചന്ദ്രൻ.കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച
 
സൂര്യോദയത്തിന്റെ പശ്ചാത്തലത്തിൽ ചെറുവള്ളവുമായി കടന്ന് പോകുന്ന മത്സ്യത്തൊഴിലാളി. എറണാകുളം മട്ടാഞ്ചേരി ഹാർബർ പാലത്തിൽ നിന്നുള്ള കാഴ്ച.
 
തൃശൂരിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം കൂടിയാട്ടത്തിൽ ഏ ഗ്രേഡ് നേടിയ എസ്.സി. എച്ച്.എസ്.എസി റാന്നി പത്തനംതിട്ടയുടെ മത്സരാർത്ഥിളുടെ പ്രകടനം
 
യാർഡിൽ 'അള്ള്' ഫ്രീ... തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ അശാസ്ത്രീയ നിർമ്മാണം മൂലം യാഡിൽ വെള്ളം കെട്ടിക്കിടക്കുന്നു. 2. ഇന്റർ ലോക്ക് കട്ടകൾ ഇളക്കി ക്രമപ്പടുത്തുന്നു. 3. നിർമ്മാണം മുടങ്ങിയതോടെ ഇന്റർലോക്കുകൾ ചിതറിക്കിടക്കുന്നു. 4. ബസുകൾ കയറിയിറങ്ങുമ്പോൾ ഇന്റർലോക്ക് പൊട്ടി ടയറുകൾക്കിടയിൽ കുടുങ്ങുന്നു.
 
ഡെലൂലുവൈബ്... സംസ്ഥാന കലോത്സവത്തിൻ്റെ ഉദ്ഘാടന ചടങ്ങിന് എത്തിയ 'സർവ്വം മായ' എന്ന ചിത്രത്തിലെ ഡെലൂലു എന്ന കഥാപാത്രം നടി റിയ ഷിബു ആരാധകരെ അഭിവാദ്യം ചെയ്യുന്നു.
 
താഴില്ലങ്കിൽ വിലങ്ങിട്ട് പൂട്ടും---- രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയെ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് കസ്റ്റഡിൽ വാങ്ങി പൊലീസ് പത്തനംതിട്ട എ ആർ ക്യാമ്പിൽ പ്രവേശിപ്പിച്ച ശേഷം വിലങ്ങുപയോഗിച്ച് ഗേറ്റ് പൂട്ടുന്നു.
 
കേരള സ്റ്റൈൽ... കേരള സന്ദർശനത്തിന് കൊച്ചിയിലെത്തിയ വിദേശ വനിതാ നടപ്പാതയിൽ വിൽപ്പനക്കായി വച്ചിരിക്കുന്ന വസ്ത്രങ്ങൾ തിരയുന്ന കാഴ്ച്ച. ഫോർട്ട് കൊച്ചി ബീച്ചിൽ നിന്നുള്ള ദൃശ്യം.
 
ഭാരതപുഴയുടെ ഒരു നേർകാഴ്ച... വേനൽക്കാലം ആരംഭിക്കുന്നതിന് മുന്നോടിയായി ഭാരതപ്പുഴയുടെ നീരൊഴുക്ക് ക്രമാദീതമായി കുറഞ്ഞു തുടങ്ങി. പുഴയിലെ ആറ്റു വഞ്ചികൾ കരിഞ്ഞു തുടങ്ങി. ഭാരതപുഴയുടെ ഇരു കരയിലെയും ആളുകൾ ആശ്രയിക്കുന്നത് പുഴയിലെ വെള്ളമാണ്. വേനൽ ആരഭംത്തിൽ ഭാരതപ്പുഴയുടെ നീരൊഴുക്ക് കുറഞ്ഞ നിലയിൽ. പാലക്കാട് മായന്നൂർ പാലത്തിൽ നിന്നുള്ള ഭാരത പുഴയുടെ കാഴ്ച.
 
കൊച്ചിയിൽ സന്തോഷ് ട്രോഫി ഫുട്ബോൾ ടീം തിരഞ്ഞെടുത്തതിന് പിന്നാലെ ക്യാപ്ടൻ ജി. സ‌ഞ്ജു സഹതാരങ്ങൾക്കൊപ്പം സെൽഫിയെടുക്കുന്നു.
 
ജൂനിയർ ദേശീയ റോൾബാൾ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ കേരള ടീം.
 
മാനാഞ്ചിറയിൽ നടന്ന രണ്ടാമത് 'മഴവിൽക്കാലം ദിൽജിത്ത് ട്രോഫി' സംസ്ഥാനതല സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ നിന്ന്.
 
കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 74 -മത് കേരള സ്റ്റേറ്റ് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് അണ്ടർ 17 കാറ്റഗറി മത്സരത്തിൽ നിന്ന്.
 
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ- ശ്രീലങ്ക ടി-20 സീരിസിലെ അഞ്ചാമത് മത്സരവും വിജയിച്ച് സീരീസ് സ്വന്തമാക്കിയ ഇന്ത്യൻ ടീമംഗങ്ങൾക്കൊപ്പം ജമീമ റോഡ്രിഗസ് സെല്ഫിയെടുക്കുന്നു
 
അണ്ടർ 17 ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ തൃശൂർ കൊടുങ്ങലൂർ ഭാരതീയ വിദ്യ ഭവൻ വിദ്യ മന്ദിറിലെ ദേവ സായി കൃഷ്ണ വി. ആർ.
 
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ശ്രീലങ്ക ടി-20 മത്സരത്തിൽ കവിഷാ ദിൽഹരിയുടെ പന്തിൽ ഹെൽമറ്റിൽ പന്ത് തട്ടി സ്‌മൃതി മന്ദന ഔട്ട് ( എൽ.ബി.ഡബ്ള്യു ) ആകുന്നു
 
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ശ്രീലങ്ക ടി-20 മത്സരത്തിൽ ഇന്ത്യയുടെ ജമീമ റോഡ്രിഗസിന്റെ പ്രകടനം
 
കോട്ടയം തഹസിൽദാർ എസ്.എൻ.അനിൽകുമാറിൻ്റെ മൃതദേഹം കളക്ട്രേറ്റിൽ പൊതുദർശനത്തിനെത്തിച്ചപ്പോൾ അന്ത്യോപചാരമർപ്പിക്കുന്ന ജീവനക്കാർ
 
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ നടന്ന പൂർവ്വ അദ്ധ്യാപക സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി വി. ശിവൻകുട്ടിയെ വേദിയിലേക്ക് സ്വീകരിക്കുന്നു.
 
തൃശൂരിൽ ആരംഭിക്കുന്ന സംസ്ഥാന ടെക്നിക്കൽ സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി ടെക്നിക്കൽ സ്കൂളിൻ്റെ മതിലിൽ ചിത്രങ്ങൾ വരയ്ക്കുന്ന വിദ്യാർത്ഥിനികൾ
 
തൃശൂർ ശക്തൻ നഗറിൽ ഗ്രീൻ ഹോർട്ടി കൾച്ചറൽ സൊസൈറ്റി സംഘടിപ്പിച്ച ഫ്ലവർഷോയിൽ നിന്ന്
 
ഇരുള നൃത്തത്തിൽ... ഹയർ സെക്കൻഡറി വിഭാഗം ഇരുള നൃത്തത്തിൽ ഏഗ്രേഡ് നേടിയ നാഷണൽ എച്ച്.എസ്.എസ് ഇരിങ്ങാലക്കുട.
 
ഹയർ സെക്കൻഡറി വിഭാഗം കൂടിയാട്ടം ഏഗ്രേഡ് നേടിയ വിവോകോദയം ഗേൾസ് എച്ച് എസ് എസ് തൃശൂർ
 
തൃശൂരിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് പോസ്റ്റർ ഡിസൈനിംഗിൽ ഓൺലൈനായി പങ്കെടുക്കുന്ന സിയ ഫാത്തിമയുടെ ഡിസൈനിംഗ് നോക്കി കാണുന്ന മന്ത്രിമാരായ വി.ശിവൻകുട്ടി കെ. രാജൻ എന്നിവർ വാസ്കുലൈറ്റിസ് എന്ന ഗുരുതര രോഗവുമായി മല്ലിടുന്ന ചെറുവത്തൂർ എം.ആർ.വി.എ എസിലെ ഫാത്തിമയുടെ അപേക്ഷയിലെ സങ്കടം കണ്ട മന്ത്രി വി ശിവൻകുട്ടിയാണ് ഓൺലൈനായി മത്സരിക്കാൻ അവസരം തുറന്ന് നൽകിയത്
 
പൂരകളി... തൃശൂരിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പൂരകളിയിൽ ഏഗ്രേഡ് നേടിയ ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം എച്ച്.എസ്.എസ് തിരുവനന്തപുരം.
  TRENDING THIS WEEK
എറണാകുളം ഇടപ്പള്ളി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക്. വാഹനങ്ങൾക്ക് സമീപം പുതിയ ഹൈവേയുടെ നിർമ്മാണം നടക്കുന്നതും കാണാം
ബാലൻസ്ഡ് ലൈഫ്...എറണാകുളം മറൈൻഡ്രൈവിലെ അതിർത്തി മതിലിന്റെ ഓരത്ത് കമ്പിവേലിയിൽ കൈ പിടിച്ച് കിടന്നുറങ്ങുന്ന തെരുവ് ജീവിതം നയിക്കുന്നയാൾ
തൊറപ്പാളയം ശ്രീ രാമ പാദുക ക്ഷേത്രത്തിൽ മോഷണം നടന്നതിനെ തുടർന്ന് വിരൽ അടയാള വിദ്ധഗ്തർ പരിശോധിക്കുന്നു.
കൈകോർക്കാം...എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന മഹാ പഞ്ചായത്ത് ഉദ്‌ഘാടനം ചെയ്യാനെത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എം.പി പ്രസംഗം കഴിഞ്ഞു വരുന്ന കെ. സുധാകരൻ എം.പിയെ അഭിനന്ദിക്കുന്നു. രമേശ് രമേശ് ചെന്നിത്തല എം.എൽ.എ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ തുടങ്ങിയവർ സമീപം
കെ.പി.സി.സിയുടെ നേതൃത്വത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന്റെ ആഘോഷത്തോടനുബന്ധിച്ച് എറണാകുളം മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച മഹാ പഞ്ചായത്ത് 2026 ഉദ്‌ഘാടനം ചെയ്യാനെത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എം.പി.
തൃശൂരിൽ ആരംഭിക്കുന്ന സംസ്ഥാന ടെക്നിക്കൽ സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി ടെക്നിക്കൽ സ്കൂളിൻ്റെ മതിലിൽ ചിത്രങ്ങൾ വരയ്ക്കുന്ന വിദ്യാർത്ഥിനികൾ
തൃശൂർ ശക്തൻ നഗറിൽ ഗ്രീൻ ഹോർട്ടി കൾച്ചറൽ സൊസൈറ്റി സംഘടിപ്പിച്ച ഫ്ലവർഷോയിൽ നിന്ന്
സൂര്യോദയത്തിന്റെ പശ്ചാത്തലത്തിൽ ചെറുവള്ളവുമായി കടന്ന് പോകുന്ന മത്സ്യത്തൊഴിലാളി. എറണാകുളം മട്ടാഞ്ചേരി ഹാർബർ പാലത്തിൽ നിന്നുള്ള കാഴ്ച.
കെ.പി.സി.സിയുടെ പ്രിയദർശനി പബ്ലിക്കേഷൻസ് ഏർപ്പെടുത്തിയ പ്രിയദർശനി സാഹിത്യ പുരസ്കാര ചടങ്ങിന് ശേഷം എറണാകുളം തൃക്കാക്കരയിലെ വീട്ടിലനുള്ളിലേക്ക് വാക്കറിന്റെ സഹായത്തോടെ നടക്കുന്ന എഴുത്തുകാരി പ്രൊഫ. എം. ലീലാവതിയെ സഹായിക്കുന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി
കോട്ടയം തഹസിൽദാർ എസ്.എൻ.അനിൽകുമാറിൻ്റെ മൃതദേഹം കളക്ട്രേറ്റിൽ പൊതുദർശനത്തിന് വച്ചപ്പോൾ മന്ത്രി വി.എൻ.വാസവൻ അന്ത്യോപചാരമർപ്പിക്കുന്നു
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com